കല സ്വരലയ അവാർഡ് അതുൽ നറുകരക്ക്
text_fieldsബംഗളൂരു: സാംസ്കാരിക സംഘടനയായ കല വെൽഫെയർ അസോസിയേഷൻ കല-സാംസ്കാരിക പ്രവർത്തനങ്ങൾക്ക് നൽകുന്ന പ്രഥമ പുരസ്കാരമായ ‘കല സ്വരലയ അവാർഡ്’ പിന്നണി ഗായകൻ അതുൽ നറുകരക്ക്.
കഴിഞ്ഞ വർഷം നാടൻപാട്ട് രംഗത്തും നാടൻകലാരൂപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും അതുൽ നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം നൽകുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
ഈമാസം 24ന് നടക്കുന്ന കല ഓണോത്സവവേദിയിൽ കേരള സാംസ്കാരിക മന്ത്രി സജി ചെറിയാൻ പുരസ്കാരം സമർപ്പിക്കുമെന്ന് കലയുടെ ജനറൽ സെക്രട്ടറി ഫിലിപ്പ് കെ. ജോർജ് അറിയിച്ചു. പ്രസിഡന്റ് ജീവൻ തോമസ്, ട്രഷറർ സന്തോഷ് കുമാർ എന്നിവർ സന്നിഹിതരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.