‘കാലഘട്ടത്തിന്റെ സൈറൺ’ പുസ്തക പ്രകാശനം
text_fieldsബംഗളൂരു: എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ വല്ലപ്പുഴ ചന്ദ്രശേഖരന്റെ പ്രഥമ കഥാസമാഹാരമായ ‘കാലഘട്ടത്തിന്റെ സൈറൺ’ പ്രകാശനം ചെയ്തു.
വിദ്യാരണ്യപുര വികാസ് ഹാളിൽ വിദ്യാരണ്യപുര കൈരളി സമാജവും (വികാസ്) ജ്വാല കൾചറൽ സെന്ററും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ സാംസ്കാരിക പ്രവർത്തകൻ ഡെന്നിസ് പോൾ എഴുത്തുകാരൻ വി.ആർ. ഹർഷന് നൽകി കൃതി പ്രകാശനം നിർവഹിച്ചു. കെ.ആർ. കിഷോർ കൃതിയെ പരിചയപ്പെടുത്തി.
ഡെന്നീസ് പോൾ, കെ.ആർ. കിഷോർ, ഇന്ദിര ബാലൻ, മുഹമ്മദ് കുനിങ്ങാട്, കെ. വേണുഗോപാൽ, മൈഥിലി കാർത്തികേയൻ തുടങ്ങിയവർ സംസാരിച്ചു. കഥാകൃത്ത് വല്ലപ്പുഴ ചന്ദ്രശേഖരൻ മറുപടി പറഞ്ഞു.
തുടർന്ന് മലയാളം മിഷൻ ഭാഷാമയൂരം പുരസ്കാര ജേതാവ് കെ. ദാമോദരനെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചു. ദാമോദരനെ വികാസ് സെക്രട്ടറി രാമൻകുട്ടി പരിചയപ്പെടുത്തി. സി.എച്ച്. പത്മനാഭൻ, ജ്വാല സെക്രട്ടറി വല്ലപ്പുഴ ചന്ദ്രശേഖരൻ എന്നിവർ അനുമോദിച്ചു. വികാസ്, ജ്വാല പ്രതിനിധികൾ ദാമോദരനെ വേദിയിൽ ഷാളണിയിച്ച് ആദരിച്ചു. ബംഗളൂരുവിലെ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും പങ്കെടുത്ത സദസ്സിൽ വികാസ് പ്രസിഡന്റ് ശശിധരൻ നായർ അധ്യക്ഷതവഹിച്ചു. വികാസ് സെക്രട്ടറി രാമൻകുട്ടി സ്വാഗതവും നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.