കളരിപ്പയറ്റ് സിലബസ് ക്യാമ്പ്
text_fieldsബംഗളൂരു: കർണാടക കളരിപ്പയറ്റ് അസോസിയേഷന്റെയും ബംഗളൂരു ജില്ലാ കളരിപ്പയറ്റ് അസോസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സ്പോർട്സ് അതോറിറ്റി ഓഫ് കർണാടകയുടെയും ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷന്റെയും അംഗീകാരത്തോടെ സംഘടിപ്പിച്ച ദേശീയ സിലബസ് കളരിപ്പയറ്റ് പരിശീലനം സംഘടിപ്പിച്ചു. ബിർള ഓപ്പൺ മൈൻഡ് ഇൻറർനാഷണൽ സ്കൂളിൽ നടന്ന പരിശീലനം സ്കൂൾ ഡയറക്ടർ ശ്രീമതി ബാനു പ്രഭ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷൻ നാഷണൽ സെക്രട്ടറി ജനറൽ അഡ്വ. പൂന്തുറ സോമൻ അധ്യക്ഷത വഹിച്ചു. കർണാടക കളരിപ്പയറ്റ് അസോസിയേഷൻ പ്രസിഡൻറ് ശ്രീജിത്ത് കെ. സുരേന്ദ്രനാഥ്, സംസ്ഥാന സെക്രട്ടറി ഡോ. രാജീവൻ സി. ജയരാജ്, ബംഗളൂരു ജില്ലാ കളരിപ്പയറ്റ് അസോസിയേഷൻ സെക്രട്ടറി രഞ്ജൻ ഗുരുക്കൾ, ജില്ലാ ട്രഷറർ ചന്ദ്രമോഹൻ ഗുരുക്കൾ, മൈസൂർ ജില്ല കളരിപ്പയറ്റ് അസോസിയേഷൻ പ്രസിഡൻറ് വരുൺ ഗുരുക്കൾ എന്നിവർ സംസാരിച്ചു. പരിശീലകൻ അദ്വൈത് പി. സോമന്റെ കീഴിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 132 കളരി വിദ്യാർഥികളും 36 കളരിപ്പയറ്റ് പരിശീലകരും ചുവട് നെടുവടി പയറ്റ് എന്നിവയുടെ സിലബസ് പരിശീലിച്ചു.
സമാപന സമ്മേളനം ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. കൃഷ്ണ ദേവ റെഡ്ഡിയുടെ അധ്യക്ഷത വഹിച്ചു. യൂറോ ഏഷ്യൻ യൂണിവേഴ്സിറ്റിയിൽ നിന്നും പരമ്പരാഗത കളരി മർമ്മ ചികിത്സയിൽ ഡോക്ടറേറ്റ് ലഭിച്ച ഡോക്ടർ രാജീവൻ സി ജയരാജിനെ നാഷണൽ സെക്രട്ടറി ജനറൽ പൊന്നാടയണിയിച്ച് ആദരിച്ചു. ജില്ലാ സെക്രട്ടറി രഞ്ജൻ ഗുരുക്കൾ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.