‘കന്നട സംസ്കാരം തനിമയോടെ സംരക്ഷിക്കപ്പെടണം’
text_fieldsബംഗളൂരു: കന്നട ഭാഷയും സംസ്കാരവും മാറ്റം വരാതെ തനിമയോടെ സംരക്ഷിക്കപ്പെടണമെന്നും കന്നട ഭാഷ, കർണാടകയിൽ സാർവത്രികമായി ഉപയോഗിക്കാൻ ശ്രമം നടക്കണമെന്നും വിക്ടോറിയ ഹോസ്പിറ്റൽ മെഡിക്കൽ ഓഫിസർ ഡോ. ആർ. ശ്രീനിവാസ് പറഞ്ഞു.
മലബാർ മുസ്ലിം അസോസിയേഷൻ ക്രസന്റ് സ്കൂൾ ആൻഡ് പിയു കോളജ് സംഘടിപ്പിച്ച ‘കന്നട രാജ്യോത്സവ ദിനാഘോഷവും ലഹരി വിരുദ്ധ കാമ്പയിനും’ പരിപാടിയിൽ മുഖ്യാഥിതിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യന്റെ ജീവനു മാത്രമല്ല തലമുറകളുടെ നിലനിൽപിനുപോലും ഭീഷണിയാകുന്ന മാരകമായ സാമൂഹിക വിപത്താണ് ലഹരിയെന്നും അതിനെതിരെയുള്ള ബോധവത്കരണം വിദ്യാലയങ്ങളിൽ നിന്നാണ് തുടങ്ങേണ്ടതെന്നും അദ്ദേഹം പറഞ്ഞു. എം.എം.എ പ്രസിഡന്റ് ഡോ. എൻ.എ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ചെയർമാൻ അഡ്വ. പി. ഉസ്മാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.സി. സിറാജ്, പ്രിൻസിപ്പൽ മുജാഹിദ് മുസ്തഫ ഖാൻ, സെക്രട്ടറി ശംസുദ്ദീൻ കൂടാളി, മാനേജർ പി.എം. മുഹമ്മദ് മൗലവി, ടി.സി. ശബീർ, എ.കെ. കബീർ, ഹൈസ്കൂൾ എച്ച്.ഒ.ഡി അഫ്സർ പാഷ, ശിവകുമാർ, ശ്വേത, രാജ വേലു, തുടങ്ങിയവർ സംസാരിച്ചു. വിദ്യാർഥികളുടെ കലാപരിപാടികൾ നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.