Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_right‘ഭാ​ഗ്യം’​എ​ഴു​തി...

‘ഭാ​ഗ്യം’​എ​ഴു​തി നി​ർ​ഭാ​ഗ്യം വാ​ങ്ങി ക​ന്ന​ട സാം​സ്കാ​രി​ക മ​ന്ത്രി

text_fields
bookmark_border
‘ഭാ​ഗ്യം’​എ​ഴു​തി നി​ർ​ഭാ​ഗ്യം വാ​ങ്ങി ക​ന്ന​ട സാം​സ്കാ​രി​ക മ​ന്ത്രി
cancel
camera_alt

മ​ന്ത്രി ശി​വ​രാ​ജ് ത​ങ്ക​ദ്ഗി ബോ​ർ​ഡി​ൽ എ​ഴു​തു​ന്നു

ബം​ഗ​ളൂ​രു: ക​ന്ന​ട സാം​സ്കാ​രി​ക മ​ന്ത്രി ശി​വ​രാ​ജ് ത​ങ്ക​ദ്ഗി വ്യാ​ഴാ​ഴ്ച കൊ​പ്പാ​ൽ ജി​ല്ല​യി​ലെ സ്കൂ​ളി​ലെ വി​ദ‍്യാ​ർ​ഥി​ക​ളു​ടെ മു​ന്നി​ൽ ക​ന്ന​ട വാ​ക്ക് തെ​റ്റാ​യി എ​ഴു​തി നാ​ണം കെ​ട്ടു. കേ​ട്ട​ത​ല്ല എ​ഴു​തി​പ്പോ​യ​തെ​ന്നാ​ണ് മ​ന്ത്രി​യു​ടെ വി​ശ​ദീ​ക​ര​ണം. കാ​ര​ത്ത​ഗി​യി​ൽ അം​ഗ​ൻ​വാ​ടി കേ​ന്ദ്ര​ത്തി​ന്റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​നു​ശേ​ഷം മ​ന്ത്രി ‘ശു​ഭ​വ​ഗ​ലി’ (ഭാ​ഗ്യം എ​ന്ന​ർ​ഥം) എ​ന്ന വാ​ക്ക് പി​ശ​കോ​ടെ എ​ഴു​തി. തെ​റ്റി​നെ​ക്കു​റി​ച്ച് ആ​രാ​ഞ്ഞ​പ്പോ​ൾ മ​ന്ത്രി ശി​വ​രാ​ജ് ത​ങ്ക​ദ്ഗി​യു​ടെ പ്ര​തി​ക​ര​ണം ഇ​ങ്ങ​നെ: എ​നി​ക്ക് സാ​മാ​ന്യ​ബു​ദ്ധി​യു​ണ്ട്. ഞാ​ൻ അ​ജ്ഞ​ന​ല്ല. ഞാ​ൻ അ​ധി​കാ​ര​ത്തി​ലെ​ത്തി 12ാം വ​ർ​ഷ​മാ​ണി​ത്. എ​ന്റെ മ​ണ്ഡ​ല​ത്തി​ലെ ആ​ളു​ക​ൾ​ക്ക് എ​ന്റെ ഭാ​ഷാ പ​രി​ജ്ഞാ​നം അ​റി​യി​ല്ലേ? ഞാ​ൻ ബി.​എ​സ്‌.​സി പ​ഠി​ച്ചി​ട്ടു​ണ്ട്. സാ​മാ​ന്യ​ബു​ദ്ധി​യും ഉ​ണ്ട്. ഒ​രു മ​നു​ഷ്യ​ന്റെ ക്ഷ​മ പ​രീ​ക്ഷി​ക്ക​രു​ത്.

‘‘എ​ന്റെ മ​ണ്ഡ​ല​ത്തി​ലെ ജ​ന​ങ്ങ​ൾ​ക്ക് ഞാ​ൻ എ​ങ്ങ​നെ ജോ​ലി ചെ​യ്യു​ന്നു​വെ​ന്ന് അ​റി​യാം. ഭാ​ഗ്യം അ​റി​യി​ക്കു​ന്ന ഒ​രു വാ​ക്ക് എ​ഴു​താ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ നി​ർ​ദേ​ശി​ച്ച​പ്പോ​ൾ ഞാ​ൻ മ​റ്റെ​ന്തോ എ​ഴു​തു​ക​യാ​യി​രു​ന്നു. ഒ​രു ചെ​റി​യ പി​ശ​ക് ഉ​ണ്ടാ​യി​രു​ന്നു. ഒ​രു​പ​ക്ഷേ, എ​നി​ക്ക് താ​ൽ​ക്കാ​ലി​ക​മാ​യി ശ്ര​ദ്ധ തെ​റ്റി​യ​താ​കാം. എ​ന്നാ​ലും എ​ഴു​താ​ൻ അ​റി​യാ​ത്ത ഒ​രാ​ളാ​യി എ​ന്നെ ചി​ത്രീ​ക​രി​ക്കു​ന്ന​ത് തെ​റ്റാ​ണ്’’-​മ​ന്ത്രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MinisterBengaluru News
News Summary - Kannada Culture Minister Shivaraj Tangadagi
Next Story