കന്നട നിർബന്ധമാക്കൽ: രക്ഷിതാക്കൾ ഹൈകോടതിയിൽ
text_fieldsബംഗളൂരു: കന്നട ഭാഷ പഠിക്കൽ നിർബന്ധമാക്കുന്ന സർക്കാർ നീക്കത്തിനെതിരെ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ വിദ്യാർഥികളുടെ രക്ഷിതാക്കൾ കർണാടക ഹൈകോടതിയിൽ. കേസുമായി ബന്ധപ്പെട്ട് ഇത്തരം വിദ്യാർഥികളുടെ വിവരങ്ങൾ നൽകണമെന്ന് കോടതി ആവശ്യപ്പെട്ടതിനനുസരിച്ച് രക്ഷിതാക്കൾ വിദ്യാർഥികളുടെ വിവരങ്ങൾ മുദ്രവെച്ച കവറിൽ നൽകി. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകളിൽ പോലും കന്നട ഭാഷ നിർബന്ധമാക്കുന്നതിനെതിരെയാണ് രക്ഷിതാക്കളുടെ ഹരജി.
കന്നട ലാംഗ്വേജ് ലേണിങ് ആക്ട് 2015, കന്നട ലാംഗ്വേജ് ലേണിങ് റൂൾസ് 2017, കർണാടക എജുക്കേഷനൽ ഇൻസ്റ്റിറ്റ്യൂഷൻസ് റൂൾസ് 2022 എന്നിവ വൈരുധ്യങ്ങൾ നിറഞ്ഞതാണെന്നും നിയമവിരുദ്ധമായി കന്നട അടിച്ചേൽപിക്കുകയാണെന്നുമാണ് രക്ഷിതാക്കളുടെ വാദം. കർണാടകയിൽ ജീവിക്കുന്ന എല്ലാവരും കന്നട പഠിക്കണമെന്ന് അടുത്തിടെ മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞിരുന്നു. കർണാടകയിൽ ജീവിക്കുന്ന നിരവധി പേർക്ക് കന്നട ഭാഷ അറിയില്ല. സംസ്ഥാനത്തിന്റെ ഭരണ ഭാഷയാണ് കന്നട.
ഇതിനാൽ ആശയവിനിമയം കന്നട ഭാഷയിലാകണം. എല്ലാ ഭാഷകളെയും നമ്മൾ ബഹുമാനിക്കേണ്ടതുണ്ട്. എന്നാൽ, കർണാടകയിൽ നിർബന്ധമായും കന്നട ഉപയോഗിക്കണം. എല്ലാ ഉദ്യോഗസ്ഥരും ഇത് പാലിക്കണമെന്നും കന്നട രാജ്യോത്സവ ദിനത്തിൽ അദ്ദേഹം പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.