കന്നഡ രാജ്യോത്സവവും കേരളപ്പിറവി ആഘോഷവും
text_fieldsബംഗളൂരു: കർണാടക നായർ സർവിസ് സൊസൈറ്റി ദാസറഹള്ളി കരയോഗത്തിന്റെ നേതൃത്വത്തിൽ കന്നഡ രാജ്യോത്സവവും കേരളപ്പിറവി ആഘോഷവും സുവനീർ പ്രകാശനവും സംഘടിപ്പിച്ചു. കരയോഗം ഓഫിസിൽ നടന്ന ചടങ്ങിൽ ചെയർമാൻ രാമചന്ദ്രൻ പാലേരി മുഖ്യാതിഥിയായിരുന്നു. കരയോഗം ഭാരവാഹികളും മഹിളവിഭാഗം ചൈതന്യ പ്രവർത്തകരും യുവജന വിഭാഗം ദൃശ്യം പ്രവർത്തകരും പങ്കെടുത്തു. ചെയർമാൻ പതാക ഉയർത്തി. അനുമോദന സമ്മേളനത്തിൽ പ്രസിഡന്റ് ആർ. അനിൽ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ആർ മനോഹര കുറുപ്പ്, ജോ. ട്രഷറർ വേണുഗോപാൽ, ജോ. ജന. സെക്രട്ടറിമാരായ പദ്മകുമാർ, ഹരീഷ്, എൻ.ഡി. സതീഷ്, വൈസ് ചെയർമാൻമാർ വി.ആർ. ചന്ദ്രൻ, ഡോ. മോഹന ചന്ദ്രൻ, മുൻ വൈസ് ചെയർമാൻ അഡ്വ. വിജയകുമാർ, മല്ലേശ്വരം കരയോഗം ബോർഡ് ഡയറക്ടർ രാധാകൃഷ്ണൻ, മഹാദേവപുര കരയോഗം സെക്രട്ടറി വിനോദ് എന്നിവർ പങ്കെടുത്തു. ചെയർമാൻ ആദ്യ കോപ്പി ജനറൽ സെക്രട്ടറിക്ക് നൽകി സുവനീർ പ്രകാശനം നിർവഹിച്ചു. സെക്രട്ടറി സി.എൻ. വേണുഗോപാലൻ നന്ദി രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.