രാമായണ ശീലുകളുയർന്നു; കർക്കടക മാസാചരണത്തിന് തുടക്കം
text_fieldsബംഗളൂരു: രാമായണ ശീലുകളോടെ കർക്കടക മാസത്തെ വരവേറ്റ് പ്രവാസി മലയാളികൾ. ബംഗളൂരുവിലെ വിവിധ ക്ഷേത്രങ്ങൾക്ക് കീഴിലും സംഘടനകൾക്ക് കീഴിലും രാമായണ മാസാചരണത്തിന് കർക്കടകം ഒന്നായ ചൊവ്വാഴ്ച തുടക്കമായി. ആഗസ്റ്റ് മൂന്നിന് കർക്കടക വാവ് ദിനത്തിൽ വിവിധയിടങ്ങളിൽ പിതൃതർപ്പണ ചടങ്ങുകളും നടക്കും.
ജാലഹള്ളി അയ്യപ്പക്ഷേത്രത്തിലെ രാമായണ പാരായണ ചടങ്ങുകൾ ക്ഷേത്രം ഓഡിറ്റോറിയത്തിൽ ആരംഭിച്ചു. ഷൈലേഷ് കുമാർ നേതൃത്വം നൽകി. ആഗസ്റ്റ് 16 വരെ എല്ലാ ദിവസവും രാവിലെ ഏഴു മുതൽ ഉച്ചക്ക് 12 വരെയും വൈകീട്ട് 3.30 മുതൽ 6.30 വരെയും രാമായണ പാരായണം നടക്കും.
മൈസൂരു ചാമുണ്ഡി ഹിൽസ് അടിവാരത്തിലെ ഗുരുവായൂരപ്പൻ അയ്യപ്പ സ്വാമി ക്ഷേത്രത്തിൽ രാമായണ മാസ പൂജകൾക്ക് തുടക്കമായി. ആനേപ്പാളയ അയ്യപ്പക്ഷേത്രത്തിൽ വനിത വിഭാഗം ആത്മയുടെ നേതൃത്വത്തിൽ രാമായണ പാരായണം നടന്നു. ആഗസ്റ്റ് 17 വരെ ദിവസവും രാവിലെയും വൈകീട്ടും പാരായണം നടക്കും. വസന്ത മോഹനൻ നേതൃത്വം നൽകും. വിജനപുര അയ്യപ്പ ക്ഷേത്രത്തിൽ എല്ലാ ദിവസവും രാത്രി ഏഴിന് രാമായണ പാരായണം നടക്കും. ഇതിനു പുറമെ, രാമായണ പൂജ, കർക്കടക കഞ്ഞി എന്നിവയുമുണ്ടാകും. ഉദയനഗർ അയ്യപ്പ ക്ഷേത്രത്തിൽ രാമായണ പാരായണത്തിന് ഗുരുസ്വാമി നാരായണൻ നായർ നേതൃത്വം നൽകി. ആഗസ്റ്റ് 16ന് സമാപിക്കും. കർണാടക നായർ സർവിസ് സൊസൈറ്റിയുടെ കീഴിൽ ദാസറഹള്ളി കരയോഗം മഹിള വിഭാഗം ചൈതന്യയുടെ ആഭിമുഖ്യത്തിൽ രാമായണ പാരായണം സന്തോഷ് നഗറിലുള്ള കരയോഗം ഓഫിസിൽ ആരംഭിച്ചു. ആഗസ്റ്റ് 15ന് സമാപന ദിവസം രാവിലെ മുതൽ കരയോഗം ഓഫിസിൽ രാമായണ പാരായണവും പട്ടാഭിഷേക പൂജയും നടക്കും. എം.എസ് നഗർ കരയോഗത്തിന്റെ നേതൃത്വത്തിൽ വൈകീട്ട് കരയോഗം ഓഫിസിൽ സർവ ഐശ്വര്യ പൂജയോടുകൂടി രാമായണ മാസാചരണത്തിന് തുടക്കമായി. ആഗസ്റ്റ് 16ന് നടക്കുന്ന പാരായണ യജ്ഞത്തിനും, പട്ടാഭിഷേക പൂജകൾക്കും കെ.കെ. നായർ മുഖ്യ കാർമികത്വം വഹിക്കും. തിപ്പസാന്ദ്ര സി.വി. രാമൻ നഗർ കരയോഗം മഹിള വിഭാഗം പഞ്ചമിയുടെ ആഭിമുഖ്യത്തിൽ രാമായണ പാരായണ പൂജകൾ നടന്നു. വിമാനപുര കരയോഗം മഹിള വിഭാഗം ജയാധാരയുടെ ആഭിമുഖ്യത്തിൽ കരയോഗം ഓഫിസ് മന്നം മെമ്മോറിയൽ ഹാളിൽ രാമായണ പാരായണം ആരംഭിച്ചു. വിവേക് നഗർ കരയോഗം മഹിള വിഭാഗം ത്രിവേണിയുടെ നേതൃത്വത്തിൽ രാമായണ പാരായണം ആരംഭിച്ചു. എല്ലാ ശനി, ഞായർ ദിവസങ്ങളിൽ കരയോഗം ഓഫിസിൽ പാരായണം നടക്കും. മഹാദേവപുര കരയോഗത്തിന്റെ നേതൃത്വത്തിൽ ആഗസ്റ്റ് 15ന് കരയോഗം ഓഫിസിൽ പാരായണം സംഘടിപ്പിക്കും. അബ്ബിഗരെ ഷെട്ടിഹള്ളി കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ രാമായണ പാരായണം സംഘടിപ്പിച്ചു. ആഗസ്റ്റ് 15 വരെ തുടരും. ഹൊരമാവു കരയോഗത്തിന്റെ നേതൃത്വത്തിൽ രാമായണ പാരായണ മാസാചരണം തുടങ്ങി. പട്ടാഭിഷേക പൂജകൾ ആഗസ്റ്റ് 15ന് കരയോഗം ഓഫിസിൽ നടക്കും. ജയമഹൽ കരയോഗം മഹിള വിഭാഗം ജ്യോതിയുടെ നേതൃത്വത്തിൽ കരയോഗം ഓഫിസിൽ പാരായണ പൂജകൾക്ക് തുടക്കമായി. ബുധനാഴ്ച മുതൽ രാമായണ പാരായണം സംഘടിപ്പിക്കും.
ബൊമ്മനഹള്ളി കരയോഗം മഹിള വിഭാഗം കാവേരിയുടെ നേതൃത്വത്തിൽ രാമായണ പാരായണ പൂജകൾക്ക് തുടക്കമായി. മല്ലേശ്വരം കരയോഗം മഹിള വിഭാഗം മംഗള, സർജാപുര കരയോഗം മഹിള വിഭാഗം സരയു, വൈറ്റ്ഫീൽഡ് കരയോഗം മഹിള വിഭാഗം എന്നിവയുടെ നേതൃത്വത്തിലും രാമായണ പാരായണം നടന്നു. പാലക്കാടൻ കൂട്ടായ്മയുടെ നേതൃത്വത്തിൽ രാമായണ പാരായണ മാസാചരണത്തിന് തുടക്കമായി.
ചൊവ്വാഴ്ച രാവിലെ ഓഫിസിൽ സമൂഹ പാരായണത്തോടെയാണ് ആചരണത്തിന് തുടക്കമായത്. എല്ലാ ഞായറാഴ്ചകളിലും അംഗങ്ങളുടെ വസതിയിൽ ഉച്ചക്ക് 3.30 മുതൽ 5.30 വരെയും മറ്റു ദിവസങ്ങളിൽ ഓൺലൈനായി രാത്രി ഏഴു മുതൽ എട്ടുവരെയും രാമായണ പാരായണം നടക്കും.
കർക്കടക വാവുബലി
ബംഗളൂരു: ശ്രീനാരായണ മാതൃദേവി അയ്യപ്പക്ഷേത്രത്തിൽ കർക്കടക വാവുബലി ആഗസ്റ്റ് മൂന്നിന് നടക്കും. പുലർച്ച 5.45ന് ചടങ്ങുകൾ ആരംഭിക്കും. ഫോൺ: 8123364238.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.