കർണാടക നിയമസഭ തെരഞ്ഞെടുപ്പ്: പ്രകടന പത്രികകൾ എന്തു പറയുന്നു?
text_fieldsമൂന്നു പ്രധാന കക്ഷികളുടെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ
കോൺഗ്രസ്
•വർഗീയ-വിദ്വേഷ പ്രചാരകരായ വ്യക്തികളെയും സംഘടനകളെയും തടയും
•നാലു ശതമാനം മുസ്ലിം സംവരണം പുനഃസ്ഥാപിക്കും
•ദേശീയ വിദ്യാഭ്യാസ നയം
തള്ളും
•സംസ്ഥാന സംവരണം 75
ശതമാനമാക്കും
•എല്ലാ വനിതകൾക്കും സർക്കാർ ബസുകളിൽ സൗജന്യയാത്ര
•എല്ലാ വീട്ടുകാർക്കും പ്രതിമാസം 200 യൂനിറ്റ് വൈദ്യുതി സൗജന്യം
•ബി.പി.എൽ കുടുംബത്തിന് പ്രതിമാസം 10 കിലോ അരി /ധാന്യം
•വീട്ടമ്മമാർക്ക് പ്രതിമാസം 2000 രൂപ
•ക്ഷീരകർഷകർക്കുള്ള സബ്സിഡി ലിറ്ററിന് അഞ്ചു രൂപയിൽനിന്ന് ഏഴാക്കും.
•ബിരുദധാരികളായ തൊഴിൽരഹിതർക്ക് രണ്ടുവർഷത്തിൽ 3000 രൂപ
•ഡിേപ്ലാമ ധാരികളായ തൊഴിൽരഹിതർക്ക് 1500 രൂപ.
ബി.ജെ.പി
•ഏക സിവിൽകോഡ് നടപ്പാക്കും
•ദേശീയ പൗരത്വ പട്ടിക നടപ്പാക്കും
•ബി.പി.എൽ ഉടമകൾക്ക് വർഷത്തിൽ മൂന്ന് പാചകവാതക സിലിണ്ടർ
•ബി.പി.എൽ ഉടമകൾക്ക് ദിനേന അര ലിറ്റർ നന്ദിനി പാൽ
•ഭവനരഹിതരായ 10 ലക്ഷം പേർക്ക് ഭൂമി
•അഞ്ചു ലക്ഷം പേർക്ക് ഭവന സഹായം
•എല്ലാ മുനിസിപ്പൽ വാർഡുകളിലും അടൽ ആഹാര കേന്ദ്രം
•ബി.പി.എല്ലുകാർക്ക് മാസത്തിൽ അഞ്ചു കിലോ
•ക്ഷീരകർഷകർക്കുള്ള സബ്സിഡി ലിറ്ററിന് അഞ്ചു രൂപയിൽനിന്ന് ഏഴാക്കും.
•ബംഗളൂരുവിൽ അന്താരാഷ്ട്ര മാതൃകയിൽ ട്രാൻസ്പോർട്ട് ഹബ്.
ജെ.ഡി-എസ്
•നാലു ശതമാനം മുസ്ലിം സംവരണം പുനഃസ്ഥാപിക്കും
സച്ചാർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കും
•കർഷക യുവാക്കളെ വിവാഹം കഴിക്കുന്നവർക്ക് രണ്ടു ലക്ഷം രൂപ
•വനിത സ്വയം സഹായ സംഘങ്ങളുടെ വായ്പ എഴുതിത്തള്ളും
•കർഷകർക്ക് ധനസഹായവുമായി റൈത്ത ബന്ധു പദ്ധതി
•സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് സൗജന്യ വിദ്യാഭ്യാസം
•സ്വകാര്യമേഖലയിൽ കന്നഡിഗർക്ക് ജോലി സംവരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.