മുഖ്യമന്ത്രിയുടെ പി.എ ഹണിട്രാപ്പിൽ; ഔദ്യോഗിക രേഖകൾ ചോർന്നു
text_fieldsബംഗളൂരു: മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ പേഴ്സനൽ അസിസ്റ്റന്റ് ഹരീഷ് ഹണിട്രാപ്പിൽ കുടുങ്ങി. ഇയാളിൽ നിന്ന് ഔദ്യോഗിക രേഖകൾ ചോർത്തിയതായി പൊലീസിന് പരാതി. ഇതുസംബന്ധിച്ച് ജന്മഭൂമി ഫൗണ്ടേഷൻ പ്രസിഡന്റ് നടരാജ ശർമയാണ് വിധാൻ സൗധ പൊലീസിൽ പരാതി നൽകിയത്. നിയമസഭ മന്ദിരം കേന്ദ്രീകരിച്ച് ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ നടക്കുന്നതായും പരാതിയിൽ പറയുന്നു.
വിധാൻ സൗധയിലെ ഗ്രൂപ് ഡി ജീവനക്കാരിയെ ഉപയോഗിച്ച് ഹരീഷിനെ വശീകരിച്ചശേഷം വിഡിയോകൾ ചിത്രീകരിച്ചിരുന്നു. ഇതുപയോഗിച്ച് ഭീഷണിപ്പെടുത്തിയാണ് രേഖകൾ ചോർത്തിയത്. ഈ ജീവനക്കാരിക്ക് കനക്പുര റോഡിൽ കോടിക്കണക്കിനു രൂപയുടെ സ്വത്താണ് ഹരീഷ് വാങ്ങിക്കൊടുത്തത്. മുഖ്യമന്ത്രി ഒപ്പിട്ട ഫയലുകളാണ് പ്രധാനമായും ചോർത്തിയതെന്നും പരാതിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.