ബി.ജെ.പി കൂട്ടത്തോൽവിയിൽ അരിശം; ടി.വി എറിഞ്ഞുടച്ച് പാർട്ടി പ്രവർത്തകൻ
text_fieldsബംഗളൂരു: കർണാടകയിൽ മൂന്ന് നിയമസഭ ഉപതെരഞ്ഞെടുപ്പുകളിലും എൻ.ഡി.എ പരാജയപ്പെട്ടതിലുള്ള അരിശത്തിൽ ടെലിവിഷൻ വലിച്ചെറിഞ്ഞ് ബി.ജെ.പി പ്രവർത്തകൻ. വിജയപുർ ജില്ലയിൽ കോൽഹാര ടൗണിലെ വീരഭദ്രപ്പയാണ് തന്റെ ടി.വി വലിച്ചെറിഞ്ഞ് തകർത്തത്. ദേഷ്യം തീരാത്തതിനാൽ ടി.വിയിലേക്ക് കല്ലുകൾ എറിയുകയും ചെയ്തു.
ബി.ജെ.പി സംസ്ഥാന നേതാക്കൾക്കെതിരെയുള്ള പ്രതീകാത്മക ഏറാണിതെന്ന് വീരഭദ്രപ്പ പിറുപിറുക്കുന്നുണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന ബി.ജെ.പി നേതാക്കളുടെ യോഗം വിളിച്ചു ചേർക്കണം. സംസ്ഥാന ബി.ജെ.പിയിലെ ഐക്യമില്ലായ്മ കാരണം പ്രവർത്തകർ ഇരുട്ടിൽത്തപ്പുകയാണ്. ബി.ജെ.പിയിലെ എല്ലാ നേതാക്കളും ഒന്നിക്കണമെന്നും ഭദ്രപ്പ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.