Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകർണാടക: തീരമേഖലയിലെ...

കർണാടക: തീരമേഖലയിലെ പോളിങ് ശതമാനം

text_fields
bookmark_border
കർണാടക: തീരമേഖലയിലെ പോളിങ് ശതമാനം
cancel

മം​ഗ​ളൂ​രു: ദ​ക്ഷി​ണ ക​ന്ന​ട ജി​ല്ല​യി​ൽ ബി.​ജെ.​പി റി​ബ​ൽ സ്ഥാ​നാ​ർ​ഥി അ​രു​ൾ പു​ട്ടി​ല​യും കോ​ൺ​ഗ്ര​സി​ലെ അ​ശോ​ക് കു​മാ​ർ റൈ​യും ബി.​ജെ.​പി​യു​ടെ ആ​ശ തി​മ്മ​പ്പ ഗൗ​ഡ​യും ശ​ക്ത​മാ​യ ത്രി​കോ​ണ മ​ത്സ​രം കാ​ഴ്ച​വെ​ച്ച പു​ത്തൂ​ർ മ​ണ്ഡ​ല​ത്തി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ​പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 74.06 ശ​ത​മാ​നം. സി​റ്റി​ങ് എം.​എ​ൽ.​എ ബി.​ജെ.​പി​യു​ടെ വേ​ദ​വ്യാ​സ് കാ​മ​ത്തും മു​ൻ എം.​എ​ൽ.​എ കോ​ൺ​ഗ്ര​സി​ന്റെ ജെ.​ആ​ർ. ലോ​ബോ​യും മ​ത്സ​രി​ച്ച മം​ഗ​ളൂ​രു സൗ​ത്തി​ലാ​ണ് കു​റ​ഞ്ഞ പോ​ളി​ങ്; 59.33 ശ​ത​മാ​നം. ജി​ല്ല​യി​ലെ എ​ട്ട് മ​ണ്ഡ​ല​ങ്ങ​ളി​ലെ പോ​ളി​ങ് ശ​ത​മാ​നം: സു​ള്ള്യ -70.01, പു​ത്തൂ​ർ -74.96,

ബ​ന്ത​വാ​ൾ -7471, മം​ഗ​ളൂ​രു-70.2, മം​ഗ​ളൂ​രു സൗ​ത്ത് -59.33, മം​ഗ​ളൂ​രു നോ​ർ​ത്ത് -67.2, മൂ​ഡ​ബി​ദ്രി-70.47, ബെ​ൽ​ത്ത​ങ്ങാ​ടി -73.64.ഉ​ഡു​പ്പി ജി​ല്ല​യി​ൽ ഊ​ർ​ജ​മ​ന്ത്രി വി. ​സു​നി​ൽ കു​മാ​ർ ബി.​ജെ.​പി ടി​ക്ക​റ്റി​ലും കോ​ൺ​ഗ്ര​സി​ന്റെ ഉ​ദ​യ് ഷെ​ട്ടി​യും ശ്രീ​രാ​മ സേ​ന നേ​താ​വ് പ്ര​മോ​ദ് മു​ത്ത​ലി​ക് സ്വ​ത​ന്ത്ര​നാ​യും രം​ഗ​ത്തു​വ​ന്ന കാ​ർ​ക്ക​ള മ​ണ്ഡ​ല​ത്തി​ലാ​ണ് കൂ​ടി​യ പോ​ളി​ങ്; 75.53 ശ​ത​മാ​നം.

ജി​ല്ല​യി​ലെ അ​ഞ്ച് മ​ണ്ഡ​ല​ങ്ങ​ളി​ലെ പോ​ളി​ങ് ശ​ത​മാ​നം: കാ​ർ​ക്ക​ള-75.53, കൗ​പു-75.18, ഉ​ടു​പ്പി-71.98, കു​ന്താ​പു​രം -75.08, ബൈ​ന്തൂ​ർ -71.83.കു​ട​ക് ജി​ല്ല​യി​ലെ ര​ണ്ട് മ​ണ്ഡ​ല​ങ്ങ​ളാ​യ വീ​രാ​ജ്പേ​ട്ട-70.09, മ​ടി​ക്കേ​രി-70.81 എ​ന്നി​ങ്ങ​നെ​യാ​ണ് പോ​ളിം​ഗ് ശ​ത​മാ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnataka assembly election 2023Coastal region Polling percent
News Summary - Karnataka: Coastal region Polling percent
Next Story