കന്നട അവഗണിച്ച നടിയെ പാഠം പഠിപ്പിക്കണമെന്ന് കോൺ. എം.എൽ.എ
text_fieldsരശ്മിക മന്ദാന, രവികുമാർ ഗൗഡ ഗാനിഗ
ബംഗളൂരു: പ്രമുഖ നടി രശ്മിക മന്ദാന കന്നടയെ അവഗണിച്ചുവെന്ന് ആരോപിച്ച് കർണാടക കോണ്‍ഗ്രസ് എം.എല്‍.എ രവികുമാർ ഗൗഡ ഗാനിഗ രംഗത്ത്. നടിയെ പാഠം പഠിപ്പിക്കണമെന്ന് എം.എൽ.എ മാധ്യമങ്ങളോട് പറഞ്ഞു. കർണാടകയില്‍ കിരിക് പാർട്ടി എന്ന കന്നട സിനിമയിലൂടെ തന്റെ കരിയർ ആരംഭിച്ച രശ്മിക മന്ദാന കഴിഞ്ഞ അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് ക്ഷണിച്ചപ്പോള്‍ പങ്കെടുക്കാൻ വിസമ്മതിച്ചു. തനിക്ക് ഹൈദരാബാദില്‍ വീടുണ്ട്, കർണാടക എവിടെയാണെന്ന് അറിയില്ല, തനിക്ക് സമയമില്ല, വരാൻ കഴിയില്ല എന്ന് രശ്മിക പറഞ്ഞതായി എം.എല്‍.എ ആരോപിച്ചു.നിയമസഭാംഗ സുഹൃത്തുക്കളില്‍ ഒരാള്‍ അവരെ ക്ഷണിക്കാൻ 10-12 തവണ അവരുടെ വീട് സന്ദർശിച്ചു. പക്ഷേ, അവർ വിസമ്മതിച്ചു. ഇവിടെയുള്ള സിനിമ വ്യവസായത്തിലൂടെ അവർ വളർന്നിട്ടും കന്നടയെ അവഗണിച്ചു. നമ്മള് അവരെ ഒരു പാഠം പഠിപ്പിക്കേണ്ടതല്ലേ എന്നും എം.എല്‍.എ ആരാഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.