കർണാടക വോട്ടെണ്ണൽ 29 കേന്ദ്രങ്ങളിൽ; ബംഗളൂരുവിൽ കനത്ത സുരക്ഷ
text_fieldsബംഗളൂരു: കർണാടകയിൽ ഏപ്രിൽ 26, മേയ് ഏഴ് എന്നീ രണ്ട് ഘട്ടങ്ങളിലായി നടന്ന ലോക്സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന് 29 കേന്ദ്രങ്ങളിൽ. 28 മണ്ഡലങ്ങളാണ് സംസ്ഥാനത്തുള്ളത്.
ഓരോ മണ്ഡലത്തിലും ഒന്ന് എന്ന ക്രമത്തിലും തുമകുരുവിൽ രണ്ടുമാണ് വോട്ടെണ്ണൽ കേന്ദ്രങ്ങൾ. സംസ്ഥാനത്ത് മൊത്തം 13,173 ഉദ്യോഗസ്ഥരെ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിയോഗിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ മനോജ്കുമാർ മീണ പറഞ്ഞു. വോട്ടെണ്ണൽ കേന്ദ്രത്തോടനുബന്ധിച്ച് മീഡി സെന്ററുകൾ സജ്ജീകരിച്ചു. ബംഗളൂരുവിൽ കനത്ത സുരക്ഷ സംവിധാനങ്ങൾ ഒരുക്കി. മൂന്ന് വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ 2400 പൊലീസുകാരെ വിന്യസിക്കും.
മൗണ്ട് കാർമൽ കോളജ് (ബംഗളൂരു സെൻട്രൽ മണ്ഡലം), സെന്റ് ജോസഫ്സ് ഇന്ത്യൻ ഹൈസ്കൂൾ(ബംഗളൂരു നോർത്ത്), ജയനഗർ എസ്.എസ്.എം.ആർ.വി കോളജ് (ബംഗളൂരു സൗത്ത്) എന്നിവയാണ് കേന്ദ്രങ്ങൾ. ബംഗളൂരു നഗരത്തിൽ ക്രമസമാധാന പാലനത്തിനായി ഓഫിസർമാരും പൊലീസുകാരുമടക്കം1524 പൊലീസ് സേനയെ നിയോഗിക്കും. 13 കമ്പനി സായുധ പൊലീസ് സേനയെയും വിന്യസിക്കുന്നുണ്ട്. തിങ്കളാഴ്ച അർധരാത്രി നിലവിൽവന്ന നിരോധനാജ്ഞ ഇന്ന് അർധരാത്രിവരെ തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.