കർണാടക: തെരുവുനായ് കടിച്ച് മരണം; നഷ്ടപരിഹാരം പരിഗണനയിൽ
text_fieldsബംഗളൂരു: തെരുവുനായ്ക്കളുടെ കടിയേറ്റ് മരിക്കുന്നവരുടെ കുടുംബങ്ങൾക്ക് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നൽകുന്നത് സർക്കാർ പരിഗണനയിൽ. ഇതുസംബന്ധിച്ച സർക്കാർ തലത്തിൽ ചർച്ച നടത്തിയതായി നഗരവികസന വകുപ്പ് ഹൈകോടതിയെ അറിയിച്ചു.
പരിക്കേൽക്കുന്നവർക്ക് 5000 രൂപ വീതവും നഷ്ടപരിഹാരം നൽകും. നാല് ആഴ്ചക്കകം ഇതുസംബന്ധിച്ച സമഗ്ര പദ്ധതി തയാറാക്കി സമർപ്പിക്കാൻ ചീഫ് ജസ്റ്റിസ് പ്രസന്ന ബി. വർലെയുടെ നേതൃത്വത്തിലുള്ള ബെഞ്ച് സർക്കാറിന് നിർദേശം നൽകി. തെരുവുനായ്ക്കൾക്ക് പൊതുനിരത്തിലും മറ്റും ഭക്ഷണം നൽകുന്ന തരത്തിലുള്ള സഹാനുഭൂതി ജനങ്ങളുടെ ജീവനെടുക്കുന്ന രൂപത്തിലേക്ക് മാറുന്നുവെന്ന് കഴിഞ്ഞ ദിവസം ബെഞ്ച് നിരീക്ഷിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.