കർണാടക: കാട്ടുതീ നിയന്ത്രിക്കാൻ വനംവകുപ്പ് പദ്ധതി
text_fieldsബംഗളൂരു: വേനലിൽ സംഭവിക്കുന്ന കാട്ടുതീ നിയന്ത്രിക്കാൻ 2000 കിലോമീറ്ററിൽ ഫയർലൈൻ വരക്കാൻ വനംവകുപ്പ് പദ്ധതി. നാഗർഹോള വന്യജീവിസങ്കേതത്തിന്റെ 840 ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് ഫയർലൈനുകൾ വരക്കുന്നതിന് 400 ഫോറസ്റ്റ് വാച്ചർമാരെ വിന്യസിച്ചു.
തീപിടിത്തമുണ്ടാകുമ്പോൾ രക്ഷാപ്രവർത്തനത്തിന് ഇവർ സജ്ജമാണ്. ജീപ്പുകളിൽ ഘടിപ്പിച്ച ടാങ്കറുകൾ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ, സ്പ്രേയറുകൾ, കാട്ടുതീ പൊട്ടിപ്പുറപ്പെടാതിരിക്കാനുള്ള മുൻകരുതൽ യന്ത്രങ്ങൾ എന്നിവ തയാറാക്കി. ഡ്രോണുകൾ ഉപയോഗിച്ച് തീപിടിത്തം ഉണ്ടാകുന്നത് നിരീക്ഷിക്കാൻ സെൻസിറ്റിവ് സോണുകളിൽ വാച്ച് ടവറുകൾ ഉയർത്തി. വന്യജീവികൾക്കായി വനത്തിനുള്ളിലെ തടാകങ്ങളിൽ ട്രാക്ടറുകളുടെ സഹായത്തോടെ വെള്ളം നിറക്കുന്ന പ്രവൃത്തി നടക്കുന്നു.
വീരാജ്പേട്ട ഡിവിഷനിൽ മാക്കൂട്ടം ഫോറസ്റ്റ് റേഞ്ചിലെ പ്രദേശങ്ങൾ ഉൾപ്പെടെ ആകെ 1012 കിലോമീറ്റർ ഫയർലൈൻ വരച്ചിട്ടുണ്ട്.സോമവാർപേട്ട ഡിവിഷനിലെ ആനേക്കാട് മേഖലയിൽ, ദേശീയപാത 275 കുശാൽനഗർ-മൈസൂരു റോഡിൽ സ്പർശിക്കുന്ന വനാതിർത്തിയിലും വനപാലകർ ഫയർ ലൈനുകൾ വരക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.