ആഭ്യന്തര സര്‍വിസുകള്‍ക്കായി കര്‍ണാടക സർക്കാർ വിമാനക്കമ്പനി തുടങ്ങുന്നു
text_fieldsബംഗളൂരു: കര്‍ണാടകയില്‍ ആഭ്യന്തര വിമാന സര്‍വിസുകള്‍ക്കായി വിമാനക്കമ്പനി തുടങ്ങാൻ സര്‍ക്കാര്‍ നീക്കം. സംസ്ഥാന വ്യവസായ-അടിസ്ഥാനസൗകര്യ വികസനമന്ത്രി എം.ബി. പാട്ടീലാണ് ഇക്കാര്യം അറിയിച്ചത്. സ്റ്റാര്‍ എയര്‍ സ്ഥാപകനും സി.ഇ.ഒയുമായ സഞ്ജയ് ഗോദാത്തുമായി ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തിയതായും എം.ബി. പാട്ടീൽ പറഞ്ഞു. 200 കോടി രൂപയാണ് പുതിയ വിമാനം വാങ്ങാൻ ചെലവ്. മൂന്നു പുതിയ വിമാനങ്ങൾ വാങ്ങാന്‍ 600 കോടി മതി എന്നതിനാൽ വിമാനങ്ങള്‍ വാടകക്കെടുക്കുന്നതിനേക്കാളും ലാഭം പുതിയത് വാങ്ങുന്നതാണെന്ന് മന്ത്രി പറഞ്ഞു.
വിമാനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാറിന് 600 കോടി മുടക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള വിമാനക്കമ്പനി ബംഗളൂരു-മൈസൂരു, ബംഗളൂരു-കലബുറഗി, ബംഗളൂരു-ഹുബ്ബള്ളി, ബംഗളൂരു-ശിവമൊഗ്ഗ, മൈസൂരു-കലബുറഗി റൂട്ടുകളിലെ വ്യോമയാത്ര സൗകര്യം മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
പുതുതായി ആരംഭിക്കുന്ന വിജയപുര, റായ്ച്ചൂര്‍, ബെള്ളാരി, കാര്‍വാര്‍, ഹാസന് വിമാനത്താവളങ്ങളുടെ നിയന്ത്രണം സംസ്ഥാന സര്ക്കാറിനുതന്നെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുടക്, ധർമസ്ഥല, ചിക്കമഗളൂരു തുടങ്ങിയ സ്ഥലങ്ങളില്‍ എയര്‍ സ്ട്രിപ് തുടങ്ങുന്നതിനുള്ള സാധ്യത പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.