കർണാടക മന്ത്രിസഭ മറിച്ചിടാൻ 50 കോടി വാഗ്ദാനമെന്ന് കോൺ.എം.എൽ.എ; അറിയില്ലെന്ന് മുഖ്യമന്ത്രി
text_fieldsമംഗളൂരു: കോൺഗ്രസ് -ജെ.ഡി.എസ് സഖ്യ സർക്കാറിനെ താഴെയിറക്കാൻ സ്വീകരിച്ച രാഷ്ട്രീയ കുതിരക്കച്ചവടം കർണാടകയിൽ വീണ്ടുമെന്ന് കോൺ.എംഎൽഎ. ഇതേക്കുറിച്ച് ഒന്നും അറിയില്ലെന്നും പറഞ്ഞയാളോട് തന്നെ വിശദീകരണം തേടൂ എന്നും മുഖ്യമന്ത്രി.
അട്ടിമറി അത്താഴവിരുന്ന് കോൺഗ്രസിൽ നടക്കുന്നുവെന്ന് ബി.ജെ.പി അധ്യക്ഷൻ. മാണ്ട്യ മണ്ഡലം കോൺഗ്രസ് എം.എൽ.എ, ഗണിക രവി(രവികുമാർ ഗൗഡ)യാണ് വെള്ളിയാഴ്ച ദാവൺഗരെയിൽ മാധ്യമപ്രവർത്തകരോട് മന്ത്രിസഭ അട്ടിമറി നീക്കം നടക്കുന്നതായി ബി.ജെ.പിയുടെ പേര് പറയാതെ വെളിപ്പെടുത്തിയത്. കോൺഗ്രസ് എം.എൽ.എമാരെ സമീപിച്ച് 50 കോടിയും മന്ത്രിസ്ഥാനവും ഓഫർ ചെയ്യുകയാണ്. മുൻ മുഖ്യമന്ത്രി ബി.എസ്.യദ്യൂരപ്പയുടെ പേഴ്സണൽ സെക്രട്ടറിയായിരുന്ന എൻ.ആർ.സന്തോഷാണ് ഈ വാഗ്ദാനവുമായി സമീപിച്ചവരിൽ ഒരാൾ. അന്ന് 17 കോൺഗ്രസ് എം.എൽ.എമാരെ അടർത്തിയെടുത്ത ഓപ്പറേഷെൻറ ഇടനിലക്കാരനായിരുന്നു സന്തോഷ്. അട്ടിമറി എളുപ്പമാവുന്നതല്ല നിലവിലെ നിയമസഭ അംഗബലം. 224 എം.എൽ.എമാരിൽ ബി.ജെ.പിക്ക് 66 പേരേയുള്ളൂ.കോൺഗ്രസിന് 136 അംഗബലമുണ്ട്. എന്നിട്ടും വിലക്കെടുക്കും എന്നാണ് പറയുന്നത്.ഇതിെൻറയെല്ലാം വീഡിയോകൾ ഉണ്ട്. മുഖ്യമന്ത്രി സിദ്ധാരാമയ്യയുടേയും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിെൻറയും ശ്രദ്ധയിൽ പെടുത്തും "മെന്നാണ് ഗണിക രവി പറഞ്ഞത്.
അതേസമയം 50കോടി വാഗ്ദാനം സംബന്ധിച്ച് തനിക്ക് ഒന്നും അറിയില്ലെന്ന് മുഖ്യമന്ത്രി സിദ്ധാരാമയ്യ ശനിയാഴ്ച മംഗളൂരുവിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു."അതിെൻറ വിശദാംശങ്ങൾ രവിയോട് തന്നെ ചോദിക്കൂ. അങ്ങിനെ ഒരു വിവരം എനിക്കില്ല.കർണാടക സർക്കാറിനെ അസ്ഥിരപ്പെടുത്താൻ ബി.ജെ.പി നീക്കം നടത്തുന്നതായി അറിയാം"-മുഖ്യമന്ത്രി പറഞ്ഞു.
കർണാടകയിലെ കോൺഗ്രസ് സർക്കാർ ആ പാർട്ടിയിലെ ആഭ്യന്തര കലഹത്തിൽ തകരാൻ പോവുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് നളിൻ കുമാർ കട്ടീൽ ശനിയാഴ്ച മംഗളൂരുവിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.50കോടി ഓഫർ ആരോപണം മന്ത്രിസഭ തകർച്ചയുടെ കാരണം മറ്റൊന്നാണെന്ന് വരുത്താനുള്ള ശ്രമമാണ്.റിസോർട്ട് രാഷ്ട്രീയ അട്ടിമറിക്ക് മുന്നോടിയായുള്ള അത്താഴവിരുന്നുകൾ ആ പാർട്ടിയിലാണ് നടക്കുന്നത്.മൂന്ന് ജില്ല ഫാക്ഷൻ നിയന്ത്രണത്തിലാണ് കോൺഗ്രസ് ഭരണം.മുഖ്യമന്ത്രി സിദ്ധാരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ, സന്തോഷ് ജർകിഹോളി എന്നിവരാണ് ഗ്രൂപ്പ് നായകർ എന്ന് കട്ടീൽ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.