ഭിന്നശേഷിക്കാർക്കുളള സഹായം സർക്കാർ വെട്ടിക്കുറച്ചെന്ന് ആക്ഷേപം
text_fieldsബംഗളൂരു: വികസന പദ്ധതികളെ അവഗണിക്കുന്നെന്ന വിമർശനങ്ങളുയരുന്നതിനിടെ കർണാടക സർക്കാർ ഭിന്നശേഷിക്കാർക്കുള്ള സഹായം വെട്ടിക്കുറച്ചതായി പരാതി. അഞ്ചിന ഗാരന്റി പദ്ധതികൾക്കായി 58,000 കോടി രൂപ അനുവദിച്ചതിനു ശേഷം ഭിന്നശേഷിക്കാർക്കുള്ള ക്ഷേമപദ്ധതികൾക്കായുള്ള ധനസഹായം 80 ശതമാനത്തോളം വെട്ടിക്കുറച്ചതായാണ് റിപ്പോർട്ടുകൾ. ഡിസംബർ രണ്ടിനകം തങ്ങളുടെ ആവശ്യങ്ങൾ പരിഗണിച്ചില്ലെങ്കിൽ സമരത്തിനിറങ്ങുമെന്ന് ദേശീയ ഭിന്നശേഷി ഫെഡറേഷൻ വ്യക്തമാക്കി.
‘സംസ്ഥാനത്തെ ഭിന്നശേഷിക്കാർ സേവാ സിന്ധു പോർട്ടൽ വഴി ധനസഹായത്തിനപേക്ഷിച്ചാലും ആനുകൂല്യങ്ങളൊന്നും ലഭിക്കുന്നില്ല. വീൽചെയർ, ലാപ്ടോപ് തുടങ്ങിയവയടക്കം എല്ലാ പദ്ധതികളും മുടങ്ങിക്കിടക്കുകയാണ്’- ദേശീയ ഭിന്നശേഷി ഫെഡറേഷൻ കർണാടക ചാപ്റ്റർ സെക്രട്ടറി ഗൗതം അഗർവാൾ പറയുന്നു. ഗാരന്റി പദ്ധതികൾ മൂലമുണ്ടായ ധനപ്രതിസന്ധിയാണ് ഫണ്ടുകൾ വെട്ടിക്കുറക്കാൻ കാരണമെന്നാണ് ഫെഡറേഷൻ അംഗങ്ങൾ ആരോപിക്കുന്നത്. കഴിഞ്ഞ വർഷം 54 കോടി രൂപ ചെലവഴിച്ച് 4000 വാഹനങ്ങളും കൂടാതെ, 400 ലാപ്ടോപ്പുകളും 183 ബ്രെയ് ലി കിറ്റുകളും സർക്കാർ നൽകിയിട്ടുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.