മുലപ്പാൽ വിപണനം; കേന്ദ്ര-കർണാടക സർക്കാറുകൾക്ക് ഹൈകോടതി നോട്ടീസ്
text_fieldsബംഗളൂരു: സ്വകാര്യ കമ്പനികൾ മുലപ്പാൽ വിപണിയിൽ ഇറക്കുന്നത് തടയാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ സംസ്ഥാന-കേന്ദ്ര സർക്കാറുകൾക്ക് കർണാടക ഹൈകോടതി നോട്ടീസയച്ചു. ബംഗളൂരു സ്വദേശി മുന്നേ ഗൗഡയുടെ പൊതു താൽപര്യ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് എൻ.വി. അൻജാരിയയുടെ അധ്യക്ഷതയിലുള്ള ഡിവിഷൻ ബെഞ്ചിന്റെ വിധി.
കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ നിർദേശം അനുസരിച്ച് ഇത്തരം കമ്പനികളിൽ ചിലതിന്റെ ലൈസൻസ് നേരത്തേ റദ്ദാക്കിയിരുന്നതായി സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. ഈ കമ്പനികളിൽ ഒന്ന് സമർപ്പിച്ച ഹരജി ഹൈകോടതി സിംഗിൾ ബെഞ്ചിന്റെ പരിഗണനയിൽ ഉണ്ടെന്നും കർണാടക സർക്കാർ ബോധിപ്പിച്ചു. ഇതേ തുടർന്നാണ് കേന്ദ്ര ആയുഷ് മന്ത്രാലയത്തിന് കൂടി നോട്ടീസ് അയക്കാൻ ഉത്തരവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.