Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമു​ഖ്യ​മ​ന്ത്രി​ക്ക്...

മു​ഖ്യ​മ​ന്ത്രി​ക്ക് പി​ഴ ചു​മ​ത്തി ഹൈ​കോ​ട​തി

text_fields
bookmark_border
Karnataka CM Siddaramaiah
cancel

ബം​ഗ​ളൂ​രു: മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​ക്ക് പി​ഴ ചു​മ​ത്തി ക​ർ​ണാ​ട​ക ഹൈ​കോ​ട​തി. ക​ഴി​ഞ്ഞ ബ​സ​വ​രാ​ജ് ബൊ​മ്മൈ സ​ർ​ക്കാ​റി​ന്റെ കാ​ല​ത്ത് മു​ഖ്യ​മ​ന്ത്രി​യു​ടെ വ​സ​തി​യി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ചി​നെ​തു​ട​ർ​ന്നു​ള്ള കേ​സി​ലാ​ണ് ന​ട​പ​ടി.

ത​നി​ക്കെ​തി​രാ​യ കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി​ദ്ധ​രാ​മ​യ്യ ന​ൽ​കി​യ ഹ​ര​ജി ത​ള്ളി​യ ഹൈ​കോ​ട​തി, കേ​സി​ലു​ൾ​പ്പെ​ട്ട അ​ന്ന​ത്തെ പ്ര​തി​പ​ക്ഷ നേ​താ​വാ​യി​രു​ന്ന സി​ദ്ധ​രാ​മ​യ്യ, ക​ർ​ണാ​ട​ക ചു​മ​ത​ല​യു​ള്ള എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​ൺ​ദീ​പ് സി​ങ് സു​ർ​ജെ വാ​ല, അ​ന്ന് എം.​എ​ൽ.​എ​മാ​രും ഇ​ന്ന​ത്തെ മ​ന്ത്രി​മാ​രു​മാ​യ രാ​മ​ലിം​ഗ റെ​ഡ്ഡി, എം.​ബി. പാ​ട്ടീ​ൽ എ​ന്നി​വ​ർ​ക്ക് 10,000 രൂ​പ വീ​തം പി​ഴ​യും ചു​മ​ത്തി. മാ​ർ​ച്ച് ആ​റി​ന് എം.​പി/​എം.​എ​ൽ.​എ​മാ​രു​ടെ കേ​സു​ക​ൾ​ക്കാ​യു​ള്ള പ്ര​ത്യേ​ക കോ​ട​തി​യി​ൽ ഹാ​ജ​രാ​വാ​നും ഹൈ​​കോ​ട​തി നി​ർ​ദേ​ശി​ച്ചു.

അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ൾ നേ​രി​ട്ട ഗ്രാ​മീ​ണ വി​ക​സ​ന പ​ഞ്ചാ​യ​ത്തീ​രാ​ജ് മ​ന്ത്രി​യാ​യി​രു​ന്ന കെ.​എ​സ്. ഈ​ശ്വ​ര​പ്പ​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു സ​മ​രം. ഈ​ശ്വ​ര​പ്പ 40 ശ​ത​മാ​നം ക​മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ട​താ​യി ആ​രോ​പ​ണ​മു​ന്ന​യി​ച്ച് സ​ന്തോ​ഷ് പാ​ട്ടീ​ൽ എ​ന്ന ക​രാ​റു​കാ​ര​ൻ ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തെ​തു​ട​ർ​ന്നാ​യി​രു​ന്നു ഇ​ത്. സ​മ​ര​ത്തി​നി​ടെ റോ​ഡ് ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടു​ത്തി​യെ​ന്നും യാ​ത്ര​ക്കാ​ർ​ക്ക് പ്ര​യാ​സ​മു​ണ്ടാ​ക്കി​യെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഹൈ​ഗ്രൗ​ണ്ട് പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ജ​ന​പ്ര​തി​നി​ധി​ക​ളാ​യാ​ലും നി​യ​മ​ങ്ങ​ൾ പാ​ലി​ക്കേ​ണ്ട​തു​ണ്ടെ​ന്ന് ഹൈ​കോ​ട​തി ഓ​ർ​മ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SiddaramaiahKarnataka High Court
News Summary - Karnataka High Court imposed fine on Chief Minister Siddaramaiah
Next Story