Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jun 2024 9:11 AM IST Updated On
date_range 3 Jun 2024 9:11 AM ISTരേവണ്ണക്ക് കർണാടക ഹൈകോടതിയുടെ നോട്ടീസ്; അഞ്ചു ദിവസത്തിനകം ഹാജരാവണം
text_fieldsbookmark_border
ബംഗളൂരു: ലൈംഗികാതിക്രമ കേസുകളില് അറസ്റ്റിലായ പ്രജ്വല് രേവണ്ണയുടെ പിതാവ് എച്ച്.ഡി. രേവണ്ണ എം.എൽ.എക്ക് കർണാടക ഹൈകോടതിയുടെ നോട്ടീസ്. അഞ്ചുദിവസത്തിനകം ഹാജരാവാൻ നിർദേശിക്കുന്ന നോട്ടീസ് ഞായറാഴ്ച ഹൊളെനർസിപുര പൊലീസ് രേവണ്ണയുടെ ഹർഡനഹള്ളിയിലെ വീട്ടിൽ ചെന്ന് നൽകി. അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിയാണ് രേവണ്ണ. ഈ കേസിൽ രേവണ്ണക്ക് ജാമ്യം അനുവദിച്ച പ്രത്യേക കോടതിയെ ഹൈകോടതി വിമർശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story