ബി.ജെ.പി നേതാവ് ഈശ്വരപ്പക്കെതിരായ കേസ് കർണാടക ഹൈകോടതി സ്റ്റേ ചെയ്തു
text_fieldsബംഗളൂരു: വിവാദ പ്രസ്താവന നടത്തിയെന്നതിന് മുൻ ഉപ മുഖ്യമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ കെ.എസ്. ഈശ്വരപ്പക്കെതിരെ ദാവൺഗരെ ബഡവനെ പൊലീസ് എടുത്ത കേസ് വെള്ളിയാഴ്ച സ്റ്റേ ചെയ്തു. കോൺഗ്രസ് നേതാക്കളായ ഡി.കെ. സുരേഷ് എം.പി, വിനയ് കുൽക്കർണി എം.എൽ.എ എന്നിവരെ വധിക്കാൻ നിയമം കൊണ്ടു വരണമെന്ന്
ബി.ജെ.പി ദാവൺഗരെ ജില്ല പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങിൽ നടത്തിയ പ്രസംഗമാണ് കേസിനാധാരം.
‘നമ്മുടെ നേതാക്കൾ എന്തുകൊണ്ടാണ് നല്ല ഭാഷ ഉപയോഗിക്കാത്തത്? അവർ പ്രസ്താവനകൾ നടത്തുന്ന വേളയിൽ എന്തുകൊണ്ടാവും നല്ല സംസ്കാരം പ്രതിഫലിക്കാത്തത്? കർണാടകയിലെ ജനങ്ങൾ വിവിധ ആശയഗതിക്കാരാണെന്ന ബോധം നേതാക്കൾക്ക് ഉണ്ടാവുന്നത് നല്ലതാണ്. സ്കൂൾ കുട്ടികൾ ഇതെല്ലാം നിരീക്ഷിക്കുന്നുണ്ടെന്ന ബോധമെങ്കിലും ഉണ്ടാവുന്നത് നല്ലതാണ് "-സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ച ജസ്റ്റിസ് കൃഷ്ണ എസ്. ദീക്ഷിത് നിരീക്ഷിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.