കർണാടക: എസ്.ഐ പരീക്ഷ റദ്ദാക്കിയത് ഹൈകോടതി ശരിവെച്ചു
text_fieldsബംഗളൂരു: കർണാടകയിൽ കോടികളുടെ അഴിമതി നടന്നതായി കണ്ടെത്തിയ എസ്.ഐ നിയമന പരീക്ഷ റദ്ദാക്കിയ സർക്കാർ നടപടി ഹൈകോടതി ശരിവെച്ചു. സ്വതന്ത്ര ഏജൻസിയെ വെച്ച് പുതിയ പരീക്ഷ നടത്തണമെന്നും ഡിവിഷൻ ബെഞ്ച് സർക്കാറിന് നിർദേശം നൽകി. കഴിഞ്ഞ ബി.ജെ.പി സർക്കാറിന്റെ കാലത്ത് 2021 ഒക്ടോബറിലായിരുന്നു പരീക്ഷ.
പൊലീസിലെ 545 എസ്.ഐമാരുടെ ഒഴിവുകൾ നികത്താനായി റിക്രൂട്ട്മെന്റ് വിഭാഗം നടത്തിയ പരീക്ഷയിലാണ് വ്യാപക ക്രമക്കേട് നടന്നത്. അന്ന് പ്രതിപക്ഷത്തായിരുന്ന കോൺഗ്രസ് ഇത് രാഷ്ട്രീയ ആയുധമാക്കുകയും സർക്കാർ പരീക്ഷ റദ്ദാക്കുകയുമായിരുന്നു. ഇതിനെതിരെയാണ് ചില ഉദ്യോഗാർഥികൾ കർണാടക അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിൽ ഹരജി നൽകിയത്. ഇത് തള്ളിയതിനെ തുടർന്ന് ഹൈകോടതിയെ സമീപിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.