കർണാടക കൗൺസിൽ തെരഞ്ഞെടുപ്പ്: 11 പേർഎതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു
text_fieldsബംഗളൂരു: കർണാടക ഉപരിസഭയായ നിയമ നിർമാണ കൗൺസിലിലെ ഒഴിവുള്ള സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 11 പേർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഇവരിൽ ഏഴ് കോൺഗ്രസ് അംഗങ്ങളും മൂന്ന് ബി.ജെ.പി അംഗങ്ങളും ഒരു ജെ.ഡി-എസ് അംഗവും ഉൾപ്പെടുന്നു. കോൺഗ്രസ് അംഗങ്ങളായ ബൊസെരാജു, ഐവാൻ ഡിസൂസ, വസന്ത് കുമാർ, ബിൽക്കീസ് ബാനു, ജഗദേവ് ഗുട്ടേദാർ, ഗോവിന്ദ രാജു, ഡോ. യതീന്ദ്ര സിദ്ധരാമയ്യ, ബി.ജെ.പി അംഗങ്ങളായ സി.ടി. രവി, എൻ. രവികുമാർ, എം.ജി. മൂളെ, ജെ.ഡി-എസ് അംഗം ജാവറഗി ഗൗഡ എന്നിവരാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതെന്ന് റിട്ടേണിങ് ഓഫിസർ വിശാലാക്ഷി അറിയിച്ചു. വ്യാഴാഴ്ചയായിരുന്നു വോട്ടെണ്ണൽ.
അതേസമയം, മത്സരം നടന്ന സൗത്ത് ടീച്ചേഴ്സ് മണ്ഡലത്തിൽ ബി.ജെ.പി- ജെ.ഡി-എസ് സഖ്യത്തിന്റെ കെ. വിവേകാനന്ദ കോൺഗ്രസിന്റെ മാരിതിബ്ബെ ഗൗഡയെ തോൽപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.