കർണാടക മലയാളി കോൺഗ്രസ് യോഗം
text_fieldsബംഗളൂരു: കർണാടക മലയാളി കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റി യോഗം നടത്തി. അടുത്തവർഷം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രവർത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി കെ.എം.സി അസംബ്ലി കമ്മിറ്റികൾ പുനഃസംഘടിപ്പിക്കാൻ തീരുമാനിച്ചു. കർണാടകയിലെ തെരഞ്ഞെടുപ്പ് വിജയത്തിന് അഹോരാത്രം പ്രവർത്തിച്ച നേതാക്കളെയും പ്രവർത്തകരെയും അഭിനന്ദിച്ചു.
ഒറ്റക്കെട്ടായ പ്രവർത്തനംകൊണ്ട് പാർട്ടിയെ അധികാരത്തിൽ കൊണ്ടുവരാൻ കഴിഞ്ഞ നേതാക്കളായ സിദ്ധരാമയ്യ, ഡി.കെ. ശിവകുമാർ എന്നിവരുടെ നേതൃത്വം മറ്റു സംസ്ഥാനങ്ങളും മാതൃക ആക്കിയാൽ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ തിരിച്ചുവരവ് ഉറപ്പാക്കാൻ സാധിക്കുമെന്ന് പ്രസിഡന്റ് സുനിൽ തോമസ് യോഗം ഉദ്ഘാടനം ചെയ്തു പറഞ്ഞു.
വൈസ് പ്രസിഡന്റുമാരായ അരുൺ കുമാർ, ജേക്കബ് മാത്യു, സജു ജോൺ, ജനറൽ സെക്രട്ടറിമാരായ ജോമോൻ ജോർജ്, ബിജു പ്ലാച്ചേരി, നന്ദകുമാർ കൂടത്തിൽ, നിജോമോൻ, ഷാജി ജോർജ്, രാജീവൻ കളരിക്കൽ ലീഗൽ അഡ്വൈസർ അഡ്വ .മാത്യു വർഗീസ്, ജില്ല പ്രസിഡന്റുമാരായ ഡാനി ജോൺ, ജോബി പി.എഫ്., സെക്രട്ടറിമാരായ അക്ഷയ് ഗംഗാധരൻ, ജസ്റ്റിൻ ജെയിംസ്, സിറാജ് എക്സിക്യൂട്ടിവ് അംഗങ്ങളായ സിബി പായിപ്പള്ളി, വർഗീസ് ജോസഫ്, ഉണ്ണികൃഷ്ണൻ, മോണ്ടി മാത്യു, ജിമ്മി ജോസഫ്, ജിബി കെ. ആർ. നായർ, ഷാജു മാത്യു, ടോമി ജോർജ്, ഷാജി ജോർജ്, ജിജിൻ, ലിജോ എന്നിവർ സംസാരിച്ചു .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.