കർണാടക മലയാളി കോൺഗ്രസ് യോഗം
text_fieldsബംഗളൂരു: കർണാടക മലയാളി കോൺഗ്രസ് വാർഡ് രൂപവത്കരണ യോഗത്തിൽ മണ്ഡലം പ്രസിഡന്റ് ജിബി കെ.ആർ. നായർ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ചു.
നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥികളെ വിജയിപ്പിക്കാൻ രംഗത്തിറങ്ങും. ദാസറഹള്ളി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഹരമന്തരാജു ഉദ്ഘാടനം ചെയ്തു. നാഗരാജു, മുനിരാജു, മധു, മഹിള കോൺഗ്രസ് ദാസറഹള്ളി ബ്ലോക്ക് പ്രസിഡന്റ് കവിത, കർണാടക മലയാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ നന്ദകുമാർ കൂടത്തിൽ, നിജോമോൻ, മണ്ഡലം ജനറൽ സെക്രട്ടറി ടോമി ജോർജ്, രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു. വാർഡ് കമ്മിറ്റി പ്രസിഡന്റുമാർ: മല്ലസാന്ദ്ര വാർഡ്-ഷേർലി (സുമ). ഷെട്ടഹള്ളി വാർഡ്: റോബിൻ വർഗീസ്, ചൊക്കസാന്ദ്ര വാർഡ്: വി.വി. രാജു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.