കർണാടക മലയാളി കോൺഗ്രസ് ഇലക്ട്രോണിക് സിറ്റി മേഖല യോഗം
text_fieldsബംഗളൂരു: കർണാടക മലയാളി കോൺഗ്രസ് ഇലക്ട്രോണിക് സിറ്റി മേഖല യോഗം സംസ്ഥാന വൈസ് പ്രസിഡൻറ് മോണ്ടി മാത്യുവിെൻറ അധ്യക്ഷതയിൽ നടന്നു. ദൊഡ്ഡ തൊഗ്ഗുരു പഞ്ചായത്ത് പ്രസിഡൻറ് ബി.കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു . പൂക്കോട് വെറ്ററിനറി സർവകലാശാല കാമ്പസിൽ എസ്.എഫ്.ഐ നേതാക്കളുടെ ക്രൂരമർദനത്തിൽ ഇരയായി തൂങ്ങി മരിച്ചനിലയിൽ കാണപ്പെട്ട ജെ.എസ്. സിദ്ധാർഥിന് യോഗം ആദരാഞ്ജലി അർപ്പിച്ചു.
കുറ്റക്കാരെ കണ്ടെത്തി ശിക്ഷ ഉറപ്പാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ദൊഡ്ഡ തൊഗ്ഗുരു പഞ്ചായത്തിലെ ഒന്നിലധികം വാർഡുകളിൽ മലയാളി സ്ഥാനാർഥികളെ പരിഗണിക്കുമെന്ന് നേതാക്കൾ പറഞ്ഞു.
സംസ്ഥാന പ്രസിഡൻറ് സുനിൽ തോമസ്സ് മണ്ണിൽ, ബംഗളൂരു സൗത്ത് താലൂക്ക് പഞ്ചായത്ത് പ്രസിഡൻറ് ചാമരാജ, ഭാരവാഹികളായ ബെന്നി വെള്ളാറ, റോയി ജോർജ്, കെ.എം. അനിൽ കുമാർ, ജിമ്മി ജോസഫ്, അജീഷ് വേണുഗോപാൽ, എം. ബെൻസഗർ, രാജീവ്, ബിനോയ് മാത്തുണ്ണി, ബിബിൻ ഫ്രാൻസിസ്, സനീഷ് പൈലി, അനീഷ്, ജോമോൻ കോയിപ്പള്ളി, ഡോ. ഷബിൻ രാജ്, വി.ജി. ജയൻ, ശ്രീകുമാർ, ശ്യാം, ജോമോൾ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.