കർണാടക-മാലദ്വീപ് വിദ്യാഭ്യാസ, സാംസ്കാരിക കൈമാറ്റം ഊർജിതമാക്കും -സിദ്ധരാമയ്യ
text_fieldsബംഗളൂരു: കർണാടകയും മാലദ്വീപും തമ്മിൽ വിദ്യാഭ്യാസ, സാംസ്കാരിക കൈമാറ്റം ഊർജിതമാക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. കർണാടക സന്ദർശിച്ച മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുഇസ്സുവിന്റേയും ഭാര്യ സാജിത മുഹമ്മദിന്റേയും നേതൃത്വത്തിലുള്ള സംഘവുമായി രാജ്ഭവനിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കർണാടകയുടെ കരകൗശല, കൈത്തറി ഉൽപന്നങ്ങൾ മാലദ്വീപ് സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്കിടയിൽ പ്രോത്സാഹിപ്പിക്കും.
‘ഒരു സംസ്ഥാനം, നിരവധി ലോകം’ എന്നതാണ് വിനോദ സഞ്ചാര മേഖലയിൽ കർണാടകയുടെ മുദ്രാവാക്യം. 300 കിലോമീറ്റർ കടൽത്തീരം, കടുവ- പക്ഷി സങ്കേതങ്ങൾ ഉൾപ്പെടെ ലോകത്തെ രണ്ടാമത്തെ ഷോല വനങ്ങൾ എന്നിവ കർണാടകയുടെ വിനോദസഞ്ചാര ആകർഷണമാണ്. ഇന്ത്യയുടെ സിലിക്കൺ വാലിയായാണ് കർണാടക അറിയപ്പെടുന്നതെന്ന് മുഹമ്മദ് മുഇസ്സു പറഞ്ഞു. സ്റ്റാർട്ടപ്പുകൾ, നിർമിതബുദ്ധി, നിർമാണ-നവീകരണ കേന്ദ്രങ്ങൾ തുടങ്ങിയ രംഗങ്ങളിലെല്ലാം ഈ മികവ് പ്രകടമാണ്. ഐ.ടി വ്യവസായത്തിൽ കർണാടകയുമായി പങ്കാളിത്തത്തിന് മാലദ്വീപ് സർക്കാറിന് താൽപര്യമുണ്ടെന്ന് മുഹമ്മദ് മുഇസ്സു പറഞ്ഞു. കർണാടക ഗവർണർ തവാർ ചന്ദ് ഗെഹ് ലോട്ട് പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.