കർണാടക എൻ.എസ്.എസ് പിതൃതർപ്പണം നാളെ
text_fieldsബംഗളൂരു: കർണാടക നായർ സർവിസ് സൊസൈറ്റിയുടെ (കെ.എൻ.എസ്.എസ്) നേതൃത്വത്തിൽ ഹലസുരു തടാകത്തിനോട് ചേർന്നുള്ള കല്യാണി തീർഥത്തിൽ സംഘടിപ്പിക്കുന്ന പിതൃതർപ്പണം ശനിയാഴ്ച പുലർച്ച മൂന്നിന് മഹാഗണപതി ഹോമത്തോടും മഹാവിഷ്ണു പൂജയോടും കൂടി ആരംഭിക്കും. ചടങ്ങുകൾക്ക് ചേർത്തല പുല്ലേരി ഇല്ലം ശ്രീകുമാർ നമ്പൂതിരി മുഖ്യ കാർമികത്വം വഹിക്കും. കർമങ്ങൾക്ക് ആവശ്യമായ സാമഗ്രികൾ തീർഥകരയിൽ നിന്ന് ലഭിക്കുന്നതാണെന്ന് സംഘാടകർ അറിയിച്ചു. ബലി തർപ്പണത്തിനുശേഷം പ്രഭാത ഭക്ഷണത്തിനുള്ള സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. തർപ്പണത്തിനുള്ള കൂപ്പണുകൾ കെ.എൻ.എസ്.എസിന്റെ എല്ലാ കരയോഗം ഓഫിസിൽ നിന്നും ശേഷാദ്രിപുരത്തുള്ള അഡ്മിനിസ്ട്രേറ്റിവ് ഓഫിസിൽ നിന്നും തീർഥകരയിൽ രാവിലെ മുതൽ ലഭിക്കുന്നതാണ്. ഫോൺ: 9449653222, 9448486802,9448771531.
കെ.എൻ.എസ്.എസ് ബൊമ്മനഹള്ളി കരയോഗത്തിന്റെ നേതൃത്വത്തിൽ സിംഗസാന്ദ്ര തടാകക്കരയിൽ ആഗസ്റ്റ് മൂന്നിന് രാവിലെ അഞ്ചു മുതൽ പിതൃതർപ്പണ പൂജകൾ ആരംഭിക്കും: ഫോൺ 9108012373 .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.