കർണാടക ഒളിമ്പിക്സ് ജനുവരി 17ന്
text_fieldsമംഗളൂരു: ജനുവരി 17 മുതൽ 23 വരെ മംഗളൂരുവിലും ഉഡുപ്പിയിലുമായി നടക്കുന്ന കർണാടക സംസ്ഥാന ഒളിമ്പിക്സ് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന ചടങ്ങ് മംഗള സ്റ്റേഡിയത്തിൽ നടക്കുമെന്ന് ദക്ഷിണ കന്നട ജില്ല ഡെപ്യൂട്ടി കമീഷണർ മുല്ലൈ മുഹിലൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
മംഗളൂരുവിൽ 12 ഇനങ്ങൾ, ഉഡുപ്പിയിൽ 11 ഇനങ്ങൾ എന്നിങ്ങനെ ക്രമീകരിച്ചു. 4000ത്തോളം കായികതാരങ്ങൾ മേളയിൽ പങ്കെടുക്കും. മന്നഗുഡ്ഡ യു.എസ് മല്യ ഇൻഡോർ സ്റ്റേഡിയത്തിൽ ബാസ്കറ്റ് ബാൾ, ഫെൻസിങ് എന്നിവയും മംഗളൂരു നെഹ്റു മൈതാനിയിൽ ഫുട്ബാൾ, ഖോ ഖോ എന്നിവയും നടക്കും. ഹാൻഡ്ബാൾ, നെറ്റ്ബാൾ, വോളിബാൾ മത്സരങ്ങൾ മംഗള സ്റ്റേഡിയത്തിലും നീന്തൽ മത്സരം യെമ്മേക്കരെ സ്റ്റേഡിയത്തിലുമാണ് നടക്കുക.
ഭാരോദ്വഹന മത്സരങ്ങൾ ഉർവാസ്റ്റോഴ്സിലെ അംബേദ്കർ ഭവനിലും ബാഡ്മിന്റൺ ടൂർണമെന്റുകൾ കെ.എം.സി അത്താവറിലെ മറീന ഇൻഡോർ സ്റ്റേഡിയത്തിലും വുഷ്, തൈക്വാൻഡോ മത്സരങ്ങൾ ഹമ്പൻകട്ടയിലെ സ്റ്റേറ്റ് ഗവൺമെന്റ് എംപ്ലോയീസ് ഹാളിലും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.