കർണാടക ആർ.ടി.സി 1500 കിലോമീറ്റർ ദൈർഘ്യ ബസ് സർവിസ് തുടങ്ങുന്നു
text_fieldsബംഗളൂരു: കർണാടക ആർ.ടി.സി 1500 കിലോമീറ്റർ ദൂരമുള്ള ബസ് സർവിസ് ആരംഭിക്കുന്നു. ബംഗളൂരുവിൽനിന്ന് അഹ്മദാബാദിലേക്കും ഒഡിഷയിലെ പുരിയിലേക്കുമാണ് ദിവസേന സർവിസ് നടത്തുക. കെ.എസ്.ആർ.ടി.സിയുടെ ഏറ്റവും ദൈർഘ്യമുള്ള ബസ് സർവിസാവും ഇത്.
ബംഗളൂരു-മുംബൈ, ബംഗളൂരു-ശിർദി സർവിസുകളാണ് (1000 കിലോമീറ്റർ) നിലവിൽ ഏറ്റവും ദൈർഘ്യമുള്ളത്. യൂറോപ്യൻ മാതൃകയിലുള്ള എ.സി സ്ലീപ്പർ ബസുകളാണ് പുതിയ സർവിസുകൾക്ക് അയക്കുകയെന്ന് ആർ.ടി.സി അധികൃതർ അറിയിച്ചു.
ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, ഒഡിഷ സംസ്ഥാനങ്ങളിലൂടെയാണ് പുതിയ സർവിസുകൾ കടന്നുപോകുക. ഈ സംസ്ഥാനങ്ങളുടെ അനുമതി ലഭിച്ചശേഷം സർവിസുകൾ ആരംഭിക്കും. രണ്ട് റൂട്ടിലേക്കും രണ്ട് ബസുകൾ വീതമാണ് അനുവദിക്കുക. ഇരുദിശകളിലേക്കും ഓരോന്നു വീതം ഓടിക്കാനാണിത്. യാത്രാസമയം 28 മണിക്കൂർ കണക്കാക്കുന്നു. 2500 രൂപയാവും ടിക്കറ്റ് നിരക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.