ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരത്തെ എതിർത്ത് കർണാടക സ്പീക്കർ യു.ടി. ഖാദർ
text_fieldsബംഗളൂരു: ലോകകപ്പ് ട്വന്റി20 ക്രിക്കറ്റിൽ ഞായറാഴ്ച നടക്കുന്ന ഇന്ത്യ-പാകിസ്താൻ ക്രിക്കറ്റ് മത്സരത്തെ എതിർത്ത് കർണാടക നിയമസഭ സ്പീക്കർ യു.ടി. ഖാദർ.
ന്യൂയോർക്കിൽ നടക്കുന്ന മത്സരത്തെ എതിർത്ത അദ്ദേഹം, നിലവിലെ രാഷ്ട്രീയ സാഹചര്യത്തിന്റെ അടിസ്ഥാനത്തിൽ പാകിസ്താനുമായുള്ള എല്ലാ ക്രിക്കറ്റ് മത്സരങ്ങളും ബഹിഷ്‍കരിക്കണമെന്ന് ആവശ്യപ്പെട്ടു. ഇന്ത്യക്കും പാകിസ്താനുമിടയിലെ ആരോഗ്യപരമായ രാഷ്ട്രീയബന്ധം നഷ്ടമായിരിക്കുന്നു. അതിനാൽ, പാകിസ്താൻ കളിക്കാരെ ഇന്ത്യയുമായി കളിക്കാൻ അനുവദിക്കുന്നത് ദേശീയ താൽപര്യത്തെ ദുർബലപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യക്കകത്ത് പാകിസ്താൻ താരങ്ങളുമായി കളിക്കുന്നത് തടഞ്ഞിട്ടുണ്ട്.
ഇന്ത്യൻ അതിർത്തിക്കകത്ത് സ്വാഗതം ചെയ്യപ്പെടാത്ത ഒരു കാര്യം രാജ്യത്തിന് പുറത്ത് നടക്കുമ്പോൾ എങ്ങനെയാണ് സ്വീകരിക്കപ്പെടുന്നതെന്ന് അദ്ദേഹം ചോദ്യമുന്നയിച്ചു. എന്തായാലും ഞായറാഴ്ച നടക്കുന്ന മത്സരത്തിൽ ഇന്ത്യ വിജയിക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.