കര്‍ണാടക സംസ്ഥാന യുവജനോത്സവത്തിന് തുടക്കം
text_fieldsബംഗളൂരു: കേരള സമാജത്തിന്റെ ആഭിമുഖ്യത്തില്‍ കര്‍ണാടകയിലെ മലയാളി യുവ കലാകാരന്മാര്ക്കായി സംഘടിപ്പിക്കുന്ന ഒമ്പതാമത് യുവജനോത്സവത്തിന് തിളക്കമാർന്ന തുടക്കം. ഇന്ദിരാനഗര്‍ കൈരളീ നികേതന്‍ എജുക്കേഷന്‍ ട്രസ്റ്റ് കാമ്പസില്‍ മൂന്ന് വേദികളിലായി നടക്കുന്ന യുവജനോത്സവം കേരള സമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കേരള സമാജം ജനറൽ സെക്രട്ടറി റജികുമാര്‍ അധ്യക്ഷത വഹിച്ചു.
കെ.എന്‍.ഇ ട്രസ്റ്റ് പ്രസിഡന്റ് ചന്ദ്രശേഖരൻ നായർ, ട്രഷറർ ജോർജ് തോമസ്, കേരള സമാജം ജോയിന്റ് സെക്രട്ടറി ഒ.കെ. അനിൽ കുമാർ, കൾചറൽ സെക്രട്ടറി വി. മുരളിധരൻ, അസി. സെക്രട്ടറി വി.എൽ. ജോസഫ്, സി. ഗോപിനാഥൻ, സുരേഷ് കുമാർ, കെ. വിനേഷ്, സുജിത് എന്നിവര്‍ സംബന്ധിച്ചു. പദ്യം ചൊല്ലല്‍, ലളിതഗാനം, ശാസ്ത്രീയ സംഗീതം, നാടന്‍ പാട്ട്, മാപ്പിളപ്പാട്ട്, പ്രസംഗം (മലയാളം), നാടോടി നൃത്തം, ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, ഓട്ടന്തുള്ളല്, മിമിക്രി, മോണോആക്റ്റ്, സംഘനൃത്തം, കൈകൊട്ടിക്കളി (തിരുവാതിര), ഒപ്പന, മാര്‍ഗംകളി, ദഫ് മുട്ട് എന്നീ 18 ഇനങ്ങളിലാണ് മത്സരം നടക്കുന്നത്.
5 മുതല്‍ 21 വയസ്സുവരെ സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായാണ് മത്സരം. ഞായറാഴ്ച ജൂനിയര്‍ വിഭാഗത്തിലെ നൃത്തമത്സരങ്ങളും സബ് ജൂനിയര്‍ വിഭാഗത്തിലെ നാടോടി നൃത്തവും മോഹിനിയാട്ടവും സബ് ജൂനിയര്‍, ജൂനിയർ, സീനിയർ വിഭാഗത്തിലെ വോക്കല്‍ മത്സരങ്ങളും നടക്കും. ഫോൺ: 98800 66695, 97315 34331.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.