കർഷകരുടെ സ്വത്ത് ബാങ്കുകൾ പിടിച്ചെടുക്കുന്നത് തടയും-മുഖ്യമന്ത്രി
text_fieldsബംഗളൂരു: കാർഷിക ആവശ്യത്തിനുള്ള ബാങ്ക് വായ്പയുടെ തിരിച്ചടവ് മുടങ്ങിയാൽ കർഷകരുടെ സ്വത്തുവകകൾ പിടിച്ചെടുക്കുകയും ലേലം ചെയ്യുകയും ചെയ്യുന്നത് നിർത്തലാക്കുന്ന നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. ഗാന്ധി കൃഷി വിജ്ഞാൻ കേന്ദ്ര (ജി.കെ.വി.കെ)യിൽ നടന്ന കാർഷികമേളയുടെ സമാപനചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇത്തരം അവസരങ്ങളിൽ വായ്പ തിരിച്ചടക്കാൻ കൂടുതൽ സമയം അനുവദിക്കുകയാണ് വേണ്ടത്. ഇതുസംബന്ധിച്ച് ആവശ്യമായ നിർദേശങ്ങൾ സഹകരണ വകുപ്പിനും മറ്റ് വകുപ്പുകൾക്കും നൽകിയിട്ടുണ്ട്.
കർഷകരുടെ ആവശ്യമനുസരിച്ച് ഇത്തരത്തിൽ വിവിധ വകുപ്പുകൾ നടപടികൾ സ്വീകരിക്കുന്നുമുണ്ട്. സാമ്പത്തിക മേഖലയുടെ വളർച്ച പൂർണമായും കാർഷികരംഗത്തെ ആശ്രയിച്ചാണുള്ളത്. ഇതിനാൽ കാർഷിക സർവകലാശാല കൃഷികൾ സംബന്ധിച്ച കൂടുതൽ ഗവേഷണം നടത്തണമെന്നും ബൊമ്മൈ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.