Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമതേതര വോട്ടുകളുടെ...

മതേതര വോട്ടുകളുടെ ഏകീകരണം ഉറപ്പാക്കുമെന്ന്​ കർണാടക യു.ഡി.എഫ്

text_fields
bookmark_border
മതേതര വോട്ടുകളുടെ ഏകീകരണം ഉറപ്പാക്കുമെന്ന്​ കർണാടക യു.ഡി.എഫ്
cancel
camera_alt

കർണാടക തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്​ കർണാടക യു.ഡി.എഫ് നടത്തിയ യോഗം

ബംഗളൂരു: മേയ് പത്തിന്​ നടക്കുന്ന കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ പരാജയത്തിന്​ മതേതര വോട്ടുകൾ ഉറപ്പുവരുത്താനുള്ള പ്രചാരണപരിപാടികൾക്ക് കർണാടക യു.ഡി.എഫ് രൂപം നൽകി. കർണാടകയിൽ വോട്ടുള്ള മലയാളികളുടെ വോട്ടുകൾ കോൺഗ്രസ് സ്ഥാനാർഥികൾക്ക്​ കിട്ടാനായി പ്രചാരണം നടത്തും.

തദ്ദേശീയ വോട്ടർ മാർക്കിടയിലും പ്രവർത്തനം ശക്തമാക്കും. യോഗത്തിൽ മെറ്റി കെ. ഗ്രേസ് അധ്യക്ഷത വഹിച്ചു. തെരഞ്ഞെടുപ്പ് കോഓഡിനേഷൻ കമ്മിറ്റി ഭാരവാഹികളായി സിദ്ദീഖ് തങ്ങൾ (ചെയർമാൻ), ജയ്സൺ ലൂക്കോസ് ജനറൽ കൺവീനർ, ഷംസുദ്ദീൻ കൂടാളി(മുഖ്യ കോഓഡിനേറ്റർ) എന്നിവരെ തെരഞ്ഞെടുത്തു. വൈസ് ചെയർമാന്മാരായി സി.പി. സദക്കത്തുല്ല, അഡ്വ. പ്രമോദ് നമ്പ്യാർ, അബ്ദുല്ലത്തീഫ്, അലക്സ് ജോസഫ് ,വിനു തോമസ് (വൈസ് ചെയർമാൻമാർ )ജോ.കൺവീനർമാരായി നാസർ നീലസാന്ദ്ര, അഡ്വ. രാജ്മോഹൻ, ഡോ. നകുൽ, റഹീം ചാവശ്ശേരി (കൺവീനർമാർ),സുമോജ് മാത്യു (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

എ.ഐ.സി.സി മുൻ അംഗവും കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറിയുമായ സത്യൻ പുത്തൂരിനെ യു.ഡി.എഫ് കർണാടകയുടെ ചെയർമാനായി തെരഞ്ഞെടുത്തു. കെ.പി.സി.സി സെക്രട്ടറി അമർ നായർ മുഖ്യപ്രഭാഷണം നടത്തി. എം.കെ. നൗഷാദ്, ഗോപിനാഥ് ചാലപ്പുറത്ത്, പ്രശാന്ത് കൈരളി എന്നിവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karnataka Assembly Election 2023Karnataka UDF
News Summary - Karnataka UDF will ensure consolidation of secular votes
Next Story