കർണാടക ഉപരിസഭ ചെയർമാൻ ഹൊറാട്ടിയുടെ ‘രാജിക്കത്ത്’ പുറത്ത്
text_fields‘രാജിക്കത്തും’ ഹൊറാട്ടിയും
ബംഗളൂരു: കർണാടക നിയമ ഉപരിസഭ ലെജിസ്ലേറ്റീവ് കൗൺസിൽ ചെയർമാൻ ബസവരാജ് ഹൊറാട്ടി സ്ഥാനം രാജിവെച്ചതായും കത്ത് ഡെപ്യൂട്ടി ചെയർമാൻ പ്രാണേഷിന് സമർപ്പിച്ചതായും അവകാശപ്പെടുന്ന രാജിക്കത്ത് വൈറലാകുന്നു.
തന്റെ തീരുമാനത്തിന് വ്യക്തിപരമായ കാരണങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹൊറാട്ടി മാർച്ച് 31നകം രാജി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ഏപ്രിൽ ഒന്ന് മുതൽ തന്നെ സ്ഥാനത്തുനിന്ന് ഒഴിവാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.
സഭയിലെ സമീപകാല സംഭവവികാസങ്ങളിൽ നിരാശ പ്രകടിപ്പിച്ച ഹൊറാട്ടി, സഭാനടപടികൾ നിയന്ത്രിക്കുന്നതിൽ താൻ പരാജയപ്പെട്ടുവെന്നും ചെയർമാനായി തുടരുന്നത് അനുചിതമാണെന്ന് കരുതുന്നുവെന്നും പറഞ്ഞു.
എന്നാൽ, ഇതുസംബന്ധിച്ച് ഔദ്യോഗിക ആശയവിനിമയമോ പ്രസ്താവനയോ ഉണ്ടായിട്ടില്ല. വൈറലായ കത്തിൽ ഹൊറാട്ടിയുടെ ഒപ്പോ സീലോ ഇല്ലാത്തതിനാൽ കത്തിന്റെ വിശ്വാസ്യതയിൽ സംശയം നിലനിൽക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.