കര്‍ണാടക യുവജനോത്സവം സമാപിച്ചു
text_fieldsയുവജനോത്സവ വിജയികൾ കേരള സമാജം ഭാരവാഹികൾക്കും വിധികർത്താക്കൾക്കും ഒപ്പം
ബംഗളൂരു: കേരള സമാജത്തിന്റെ ആഭിമുഖ്യത്തില്‍ കര്‍ണാടകയിലെ മലയാളി യുവാക്കള്‍ക്കായി സംഘടിപ്പിച്ച യുവജനോത്സവം സമാപിച്ചു. ഇന്ദിരാ നഗര്‍ കൈരളീ നികേതന്‍ എജുക്കേഷന്‍ ട്രസ്റ്റ് കാമ്പസില്‍ നടന്ന സമാപന സമ്മേളനത്തിൽ പ്രസിഡന്റ് സി.പി. രാധാകൃഷ്ണൻ അധ്യക്ഷതവഹിച്ചു.
ജനറല്‍ സെക്രട്ടറി റജികുമാര്‍, ജോയന്റ് സെക്രട്ടറി ഒ.കെ. അനിൽകുമാർ, കള്‍ച്ചറല്‍ സെക്രട്ടറി വി. മുരളീധരൻ, അസി. സെക്രട്ടറി വി.എല്‍. ജോസഫ്, കെ.എന്‍.ഇ ട്രസ്റ്റ് പ്രസിഡന്റ് ചന്ദ്രശേഖരൻ നായർ, ട്രഷറർ ജോർജ് തോമസ്, കെ. വിനേഷ്, സുജിത്, രതീഷ്, ഹരി കുമാർ ജി., സുധ സുധീർ, ഷൈമ രമേഷ്, സുരേഷ് കുമാർ, വിധികര്‍ത്താക്കളായ ആര്.എല്‍.വി സണ്ണി, ടിജോ ജോസഫ്, മഞ്ജിത് സുമൻ, അനിൽ കുമാർ, സതീഷ് തോട്ടശ്ശേരി, രഞ്ജിത്ത് എന്നിവര്‍ പങ്കെടുത്തു.
സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി നൂറുകണക്കിന് മത്സരാർഥികള്‍ രണ്ടുദിവസം നീണ്ട യുവജനോത്സവത്തിൽ പങ്കെടുത്തു. വ്യക്തിഗത മത്സരങ്ങളില്‍ ലഭിച്ച പോയന്റുകളുടെ അടിസ്ഥാനത്തില്‍ സബ് ജൂനിയര്‍ വിഭാഗത്തില്‍ ആതിര ബി. മേനോനും ജൂനിയര്‍ വിഭാഗത്തില്‍ ഇഷിതാ നായരും കലാതിലകങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു.
വിജയികൾ (ഒന്ന്, രണ്ട്, മൂന്ന് ക്രമത്തിൽ)
സബ് ജൂനിയർ വിഭാഗം: ഭരതനാട്യം -സ്മൃതി കൃഷ്ണകുമാർ, ആതിര ബി. മേനോൻ, ജി.കെ. അഞ്ജന, കുച്ചിപ്പുടി -ആതിര ബി. മേനോൻ, അനുഷ്ക സത്യജിത്. ഒപ്പന -നന്ദന സതീഷ് ആൻഡ് ടീം, തൻവി പ്രവീൺ ആൻഡ് ടീം. ശാസ്ത്രീയ സംഗീതം അമൃത, എൻ. അക്ഷ, ആരാധ്യ മനോജ്. ലളിതഗാനം -പൂർണാമൃത്, കെ.പി. അതിദി, എൻ. അക്ഷര. നാടൻപാട്ട് -സച്ചിൻ ഗോപകുമാർ, കെ.പി. അതിദി, കെ.പി. അദ്വൈത, എൻ. അക്ഷര. മാപ്പിളപ്പാട്ട് -സച്ചിൻ ഗോപകുമാർ, എൻ. അക്ഷര. പദ്യം ചൊല്ലൽ -സൻജോ കെ. ജോപി, എൻ. അക്ഷര, സച്ചിൻ ഗോപകുമാർ, ഭദ്ര മഹേന്ദ്രൻ. മോണോ ആക്ട് -അനീറ്റ ജോജോ, നന്ദന സതീഷ്, തപസ്യ പി. നായർ. പ്രസംഗ മത്സരം -അദ്വൈത കെ.പി., ഭദ്ര സുരേന്ദ്രൻ.
ജൂനിയർ വിഭാഗം: ഭരതനാട്യം -വൈമിത്ര വിനോദ്, ഇഷിതാ നായർ, മാളവിക കെ, നമി ബിജു, പ്രതിമ നായർ. കുച്ചിപ്പുടി -വൈമിത്ര വിനോദ്, ഇഷിതാ നായർ, നമി ബിജു. നാടോടി നൃത്തം: സ്മിഷ ഷാജു, ഇഷിതാ നായർ എസ്., നമി ബിജു. ശാസ്ത്രീയ സംഗീതം -പി. ഹൃതിക മനോജ്, മിതാലി ഉമേഷ്, അഹല്യ ശ്രീപാർവതി. ലളിതഗാനം -മിതാലി ഉമേഷ്, ഹൃതിക മനോജ്, കൃഷ്ണേന്ദു ജി., രുദ്ര കെ. നായർ, മാപ്പിളപ്പാട്ട് -മിതാലി ഉമേഷ്, കൃഷ്ണേന്ദു ജി., ഹൃതിക മനോജ്. പദ്യം ചൊല്ലൽ -കൃഷ്ണേന്ദു ജി., ഹൃതിക മനോജ്, മിതാലി ഉമേഷ്. നാടൻപാട്ട് -രുദ്ര കെ. നായർ, ഹൃതിക മനോജ്, മിതാലി ഉമേഷ്, കൃഷ്ണേന്ദു ജി., ഹൃതിക മനോജ്. മോണോ ആക്ട് -ഗായത്രി എ.വി., സരിഗ അനീഷ്. പ്രസംഗം -ഗായത്രി എ.വി., സരിഗ അനീഷ്.
സീനിയർ വിഭാഗം: ഭാരതനാട്യം -വിഷ്ണു പ്രിയ, ചന്ദന എ. ശാസ്ത്രീയ സംഗീതം -ആർദ്ര പ്രവീൺ, നിയ നവമി
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.