ഡല്‍ഹിയിൽ കര്‍ണാടക ഭവന് ഉദ്ഘാടനം ഇന്ന്
text_fieldsബംഗളൂരു: ഡല്‍ഹിയിലെ ചാണക്യപുരി നയതന്ത്ര എന്‍ക്ലേവ് ഏരിയയില്‍ നിർമിച്ച പുതിയ കര്‍ണാടക ഭവന് കെട്ടിടം ‘കാവേരി ഭവന്’ മുഖ്യമന്ത്രി സിദ്ധരാമയ്യ ബുധനാഴ്ച ഉദ്ഘാടനം ചെയ്യും. 50 വര്‍ഷം പഴക്കമുള്ള പഴയ കര്‍ണാടക ഭവന് പകരമായാണ് പുതിയ കെട്ടിടം നിർമിച്ചത്. പഴയ കെട്ടിടം സുരക്ഷിതമല്ലെന്ന് ചൂണ്ടിക്കാട്ടി ഡല്‍ഹി മുനിസിപ്പല്‍ കൗൺസിൽ നോട്ടീസ് നൽകിയിരുന്നു. തുടർന്നാണ് ഇത് പൊളിച്ചുമാറ്റി പുതിയ കർണാടക ഭവൻ നിർമിച്ചത്.
ഉദ്ഘാടന ചടങ്ങിൽ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുൻ ഖാഗെ, കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമന്, പ്രൾഹാദ് ജോഷി, എച്ച്.ഡി. കുമാരസ്വാമി, ശോഭ കരന്ദരാജെ, വി. സോമണ്ണ, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍, സംസ്ഥാന മന്ത്രിമാരായ എച്ച്.സി. മഹാദേവപ്പ, സതീഷ് ജാര്‍ക്കിഹോളി എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. ആകെ 52 മുറികളുണ്ട്. 2019ൽ ആണ് പദ്ധതിക്കു അംഗീകാരം ലഭിച്ചത്. 140 കോടി രൂപയാണ് ചെലവ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.