കാവേരി നദീജലപ്രശ്നം;സർവകക്ഷി യോഗം ചേർന്നു
text_fieldsബംഗളൂരു: കാവേരി നദീജലപ്രശ്നം ചർച്ചചെയ്യാൻ ബുധനാഴ്ച ബംഗളൂരുവിൽ സർവകക്ഷി യോഗം ചേർന്നു. മഴക്കുറവ് കാരണം അനുഭവിക്കുന്ന ജലക്ഷാമത്തിനും തമിഴ്നാടിന് വെള്ളം നൽകണമെന്ന സുപ്രീംകോടതി വിധിക്കും മധ്യേയാണ് കർണാടക സർക്കാറെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. കോടതി ഉത്തരവനുസരിച്ച് 10,000 ക്യുസെക് ജലം ഈ മാസം 31 വരെ തമിഴ്നാടിന് നൽകേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കർണാടകക്ക് 124 ടി.എം.സി ജലം ആവശ്യമാണെന്നും എന്നാൽ അണക്കെട്ടുകളിൽ 55 ടി.എം.സി ജലം മാത്രമേയുള്ളൂ എന്നും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അറിയിച്ചു.
മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, മുൻ മുഖ്യമന്ത്രിമാരായ ബി.എസ്. യെദിയൂരപ്പ, എച്ച്.ഡി. കുമാരസ്വാമി, ബസവരാജ് ബൊമ്മൈ, ഡി.വി. സദാനന്ദ ഗൗഡ, എം. വീരപ്പ മൊയ്ലി, ജഗദീഷ് ഷെട്ടാർ, ബന്ധപ്പെട്ട മന്ത്രിമാർ, ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
അതേസമയം, കാവേരി നദീജലപ്രശ്നം ഉയർത്തി ബി.ജെ.പി, ജെ.ഡി.എസ് പാർട്ടികളുടെ പിന്തുണയോടെ കർഷകർ തിങ്കളാഴ്ച മുതൽ മാണ്ഡ്യയിൽ പ്രക്ഷോഭത്തിലാണ്. മാണ്ഡ്യ എം.പി എ. സുമലതയാണ് പ്രക്ഷോഭം ഉദ്ഘാടനം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.