കാവേരി നദീ ജലം: കർണാടക രക്ഷണ വേദികെ പ്രവർത്തകർ പ്രതിഷേധിച്ചു
text_fieldsമംഗളൂരു: കാവേരി നദീ ജലം തമിഴ്നാടിന് കൈമാറുന്നതിന് എതിരെ പ്രതിഷേധവുമായി കർണാടക രക്ഷണ വേദികെ പ്രവർത്തകർ. വെള്ളിയാഴ്ച ഉഡുപ്പി ജില്ല ഡെപ്യൂട്ടി കമീഷണർ ഓഫിസിലേക്ക് ഇവർ ഇരച്ചുകയറി. വനിതകൾ ഉൾപ്പെടെ സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.വേദികെ ടി. നാരായണ ഗൗഡ വിഭാഗം പ്രവർത്തകരാണ് ഡി.സി ഓഫിസിന്റെ പ്രധാന കവാടത്തിലൂടെ കടന്നത്. കർണാടക കടുത്ത ജലക്ഷാമം നേരിടുമ്പോൾ തമിഴ്നാട്ടിന് വെള്ളം നൽകുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രവർത്തകർ ആരോപിച്ചു. വെങ്കിടേഷ് ഹെഗ്ഡെ, സുജയ് പൂജാരി, സുന്ദർ ബങ്കര, കെ. ഗീത, വി. ജയ, എൻ. ദേവകി, എം. സിദ്ധണ്ണ, എൻ. കൃഷ്ണ, വി.കെ. ജ്യോതി, ആർ. ലോബോ,സി. രാഘവേന്ദ്ര, പി. പ്രമോദ് എന്നീ നേതാക്കളെ അറസ്റ്റ് ചെയ്തു. മണിക്കൂറുകൾക്ക് ശേഷം ഇവരെ വിട്ടയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.