ചെന്നൈ, കൊച്ചി വിമാനത്താവളങ്ങൾ മറികടന്ന് ബംഗളൂരു
text_fieldsബംഗളൂരു: കഴിഞ്ഞ മാസം യാത്രക്കാരുടെ എണ്ണത്തിൽ ബംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളം മൂന്നാമതെത്തി. ചെന്നൈ, കൊച്ചി വിമാനത്താവളങ്ങളെ മറികടന്നാണിതെന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എ.എ.ഐ.) പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഒക്ടോബറിൽ ബംഗളൂരു വിമാനത്താവളത്തിൽ ആകെ 35.7 ലക്ഷം യാത്രക്കാരാണ് എത്തിയത്.
64.4 ലക്ഷം യാത്രക്കാരുമായി ഡൽഹി വിമാനത്താവളവും 44.2 ലക്ഷം യാത്രക്കാരുമായി മുംബൈ വിമാനത്താവളവും ഒന്നും രണ്ടും സ്ഥാനങ്ങൾ നിലനിർത്തി. ഒക്ടോബറിൽ 4.9 ലക്ഷം രാജ്യാന്തര യാത്രക്കാരും 30.8 ലക്ഷം ആഭ്യന്തര യാത്രക്കാരുമാണ് ബംഗളൂരു വിമാനത്താവളത്തിലൂടെ യാത്ര ചെയ്തത്.
2023 ഒക്ടോബറിൽ 3.9 ലക്ഷം രാജ്യാന്തര യാത്രക്കാരായിരുന്നു വിമാനത്താവളത്തിലെത്തിയത്. യാത്രക്കാരുടെ എണ്ണത്തിൽ 24.3 ശതമാനം വളർച്ചയുണ്ടായതായി അധികൃതർ അറിയിച്ചു.ഡൽഹി വിമാനത്താവളത്തിൽ 17.5 ലക്ഷം രാജ്യാന്തര യാത്രക്കാരും 46.8 ലക്ഷം ആഭ്യന്തര യാത്രക്കാരുമെത്തി. മുംബൈ വിമാനത്താവളത്തിലെത്തിയത് 12.5 ലക്ഷം രാജ്യാന്തര യാത്രക്കാരും 31.6 ലക്ഷം ആഭ്യന്തര യാത്രക്കാരുമാണ്. കഴിഞ്ഞ സെപ്റ്റംബറിൽ യാത്രക്കാരുടെ എണ്ണത്തിൽ അഞ്ചാം സ്ഥാനത്തായിരുന്നു ബംഗളൂരു വിമാനത്താവളം. ചെന്നൈയും കൊച്ചിയുമായിരുന്നു മൂന്നും നാലും സ്ഥാനങ്ങളിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.