കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് കെ.കെ. ഗംഗാധരനെ ആദരിച്ചു
text_fieldsബംഗളൂരു: വിവർത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് കരസ്ഥമാക്കിയ കെ.കെ ഗംഗാധരനെ കേരള സമാജം ദൂരവാണി നഗർ ആദരിച്ചു. മാധവിക്കുട്ടിയുടെ 235 കഥകൾ, ടി. പത്മനാഭൻ, എം.ടി. വാസുദേവൻ നായർ, തകഴി, ബാലകൃഷ്ണൻ മങ്ങാട്, അംബികാസുതൻ, പുനത്തിൽ കുഞ്ഞബ്ദുല്ല, പി.എൻ. വിജയൻ തുടങ്ങിയവരുടെയും ബംഗളൂരുവിലെ എഴുത്തുകാരുടെ കഥകളും കന്നടയിലേക്ക് വിവർത്തനം ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡടക്കം പല ബഹുമതികളും കരസ്ഥമാക്കിയ സുധാകരൻ രാമന്തളി, ഡോക്ടർ സുഷമ ശങ്കർ, ആർ.വി. ആചാരി എന്നിവരും വിവർത്തനരംഗത്തുള്ള അവരുടെ അനുഭവങ്ങൾ പങ്കുവെക്കുകയും ‘വിവർത്തനം സമ്പന്നമാക്കുന്ന സാംസ്കാരിക ഔന്നത്യം’ എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.
തുടർന്ന് നടന്ന സംവാദത്തിൽ ഡോ. എം.പി. രാജൻ, ചന്ദ്രശേഖരൻ നായർ, വി.കെ. സുരേന്ദ്രൻ, എസ്.കെ. നായർ, ബാലകൃഷ്ണൻ നമ്പ്യാർ എന്നിവർ പങ്കെടുത്തു. സമാജത്തിന്റെ സാഹിത്യ വിഭാഗം ഒരുക്കിയ പ്രതിമാസ സാഹിത്യ സംവാദത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ യോഗത്തിൽ സമാജം പ്രസിഡന്റ് മുരളീധരൻ നായർ അധ്യക്ഷതവഹിച്ചു.
ട്രഷറർ എം.കെ. ചന്ദ്രൻ, വിദ്യാഭ്യാസ സെക്രട്ടറി ചന്ദ്രശേഖരക്കുറുപ്പ്, ജോയന്റ് സെക്രട്ടറിമാരായ ജോണി പി.സി, ബീനോ ശിവദാസ്, സാഹിത്യ വിഭാഗം കൺവീനർ സി. കുഞ്ഞപ്പൻ, സമാജം സെക്രട്ടറി ഡെന്നിസ് പോൾ, വനിത വിഭാഗം ചെയർപേഴ്സൺ ഗ്രേസി പീറ്റർ, ചന്ദ്രശേഖരക്കുറുപ്പ് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.