കേരള സമാജം ബംഗളൂരു കന്റോൺമെന്റ് സോൺ ഓണാഘോഷം
text_fieldsബംഗളൂരു: കേരള സമാജം ബംഗളൂരു കന്റോൺമെന്റ് സോൺ ഓണാഘോഷം വസന്തനഗർ ഡോ. ബി.ആർ. അംബേദ്കർ ഭവനിൽ നടന്നു. ബംഗളൂരു വികസന അതോറിറ്റി ചെയർമാൻ എൻ.എ. ഹാരിസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
സോൺ ചെയർപേഴ്സൺ ലൈല രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. പി.സി മോഹൻ എം.പി, കസ്റ്റംസ് അഡിഷനൽ കമീഷണർ ഗോപകുമാർ, ഗുഡ് ഷേപ്പേർഡ് ഇൻസ്റ്റിട്യൂഷൻസ് ചെയർമാൻ ടോജോ ജോൺ, വി.എസ്.എ സ്ട്രാറ്റജിക് ചെയർമാൻ ഡോ. വിജയകുമാർ, എംപയർ ഗ്രൂപ് ചെയർമാൻ അബ്ദുൽ അസീസ്, കേരള സമാജം പ്രസിഡന്റ് സി.പി രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി റജി കുമാർ, ട്രഷറർ പി.വി.എൻ ബാലകൃഷ്ണൻ, അസിസ്റ്റന്റ് സെക്രട്ടറി വി. മുരളീധരൻ, വി.എൽ ജോസഫ്, കെ.എൻ.ഇ ട്രസ്റ്റ് പ്രസിഡന്റ് സി. ഗോപിനാഥൻ, സോൺ കൺവീനർ ഹരി കുമാർ, ആഘോഷ കമ്മറ്റി ചെയർമാൻ ഷിനോജ് നാരായൺ എന്നിവർ സംബന്ധിച്ചു. സോൺ കുടുംബാംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികൾ, പഞ്ചാരിമേളം, പ്രദർശന സ്റ്റാളുകൾ, ഓണ സദ്യ, പ്രശസ്ത ഗായിക ദുർഗ വിശ്വനാഥും സംഘവും അവതരിപ്പിച്ച ഗാനമേള, സൺറൈസ് ഡാൻസ് കമ്പനിയുടെ അക്രോബാറ്റിക് ഡാൻസ്, അനീഷ് സാരഥി, അശ്വതി, സൂര്യ എന്നിവർ അവതരിപ്പിച്ച കോമഡി ഷോ എന്നിവ അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.