കേരള സമാജം ബംഗളൂരു പൊതുയോഗം
text_fieldsബംഗളൂരു: കേരള സമാജം ബംഗളൂരു നോർത്ത് വെസ്റ്റിന്റെ 21ാം വാർഷിക പൊതുയോഗം ദാസരഹള്ളി സന്തോഷ് നഗറിലുള്ള സമാജം കെട്ടിടത്തിൽ നടന്നു. സമാജം പ്രസിഡൻറ് എം.വി. വിജയൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിജു ജേക്കബ് റിപ്പോർട്ട് അവതരിപ്പിച്ചു.
ട്രഷറർ രാജേഷ് എൻ. കണക്കുകളും ബജറ്റ് നിർദേശങ്ങളും സമർപ്പിച്ചു. തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് എൻ. ചിത്തരഞ്ജൻ, വൈസ് പ്രസിഡന്റ് എം. രാമചന്ദ്രൻ, സെക്രട്ടറി പി. ബാലചന്ദ്രൻ, ജോയന്റ് സെക്രട്ടറിമാരായ ടി.കെ. ഗോപാലകൃഷ്ണൻ, കെ. ശിവപ്രസാദ്, ട്രഷറർ സുഗതകുമാരൻ നായർ, ജോയന്റ് ട്രഷറർ കെ. മധുസൂദനൻ എന്നിവരെ തെരഞ്ഞെടുത്തു.
സമാജത്തിന്റെ പുതിയ വെബ് സൈറ്റ് www.keralasamajambangalore.com ഫൗണ്ടർ സെക്രട്ടറിയും മുൻ പ്രസിഡന്റുമായ ആർ. മുരളീധർ ഉദ്ഘാടനം ചെയ്തു. ജോയന്റ് സെക്രട്ടറി വിശ്വനാഥൻ പിള്ള സ്വാഗതവും ജോയന്റ് ട്രഷറർ സി. പി. മുരളി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.