കേരളസമാജം; ബംഗളൂരു സൗത്ത് വെസ്റ്റ് രക്തദാന ക്യാമ്പ്
text_fieldsകേരളസമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റ് യുവജന വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ്
ബംഗളൂരു: കേരളസമാജം ബംഗളൂരു സൗത്ത് വെസ്റ്റ് യുവജന വിഭാഗത്തിന്റെ നേതൃത്വത്തിൽ ലയൺസ് ബ്ലഡ് ബാങ്കുമായി ചേർന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കെങ്കേരി റെയിൽവേ സ്റ്റേഷന് എതിർവശത്തുള്ള ലക്കി ബേർഡ് ഹാളിൽ നടന്ന ക്യാമ്പ് കെങ്കേരി മുൻ കൗൺസിലർ സത്യനാരായ ഉദ്ഘാടനം ചെയ്തു. യുവജന വിഭാഗം ജോ. കൺവീനർ മേഘ, സമാജം സെക്രട്ടറി പി. പ്രദീപ് എന്നിവർ സംസാരിച്ചു. സമാജം ലേഡീസ് വിങ്, യൂത്ത് വിങ്, പ്രവർത്തകസമിതി അംഗങ്ങൾ, സമാജം അംഗങ്ങൾ എന്നിവർ രക്തദാന ക്യാമ്പിൽ പങ്കെടുത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.