കുടുംബസംഗമവും കലാസന്ധ്യയും
text_fieldsബംഗളൂരു: കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റിന്റെ കുടുംബസംഗമവും കലാസന്ധ്യയും കന്നട-മലയാളം പിന്നണി ഗായകൻ അജയ് വാര്യർ ഉദ്ഘാടനം ചെയ്തു. കൾച്ചറൽ കമ്മിറ്റി ചെയർമാൻ രഘുനാഥൻ പിള്ള, പ്രസിഡന്റ് എം.വി. വിജയൻ, വൈസ് പ്രസിഡന്റ് എം. രാമചന്ദ്രൻ, സെക്രട്ടറി ബിജു ജേക്കബ് എന്നിവർ സംസാരിച്ചു.
അംഗങ്ങൾ പാട്ട്, ക്ലാസിക്കൽ-സിനിമാറ്റിക്-നാടോടി നൃത്തങ്ങൾ, സ്കിറ്റ് തുടങ്ങിയവ അവതരിപ്പിച്ചു. അജയ് വാര്യരുടെ ഗാനാവതരണവും പ്രശസ്ത നൃത്തസംഘവും ടി.വി ഷോ അവതാരകരുമായ എക്സ്റ്റസി അവതരിപ്പിച്ച സ്റ്റേജ് ഷോയും നടന്നു.
ചിലങ്ക ആർട്സിന്റെ നൃത്തമാലയും അരങ്ങേറി. ജോയന്റ് സെക്രട്ടറിമാരായ സത്യനാഥൻ ബാബു, വിശ്വനാഥൻ എസ്.എസ്. പിള്ള, ജോയന്റ് ട്രഷറർ സി.പി. മുരളി, കൾച്ചറൽ കമ്മിറ്റി കൺവീനർ വി.കെ. വിജയൻ, പി. ബാലചന്ദ്രൻ, ഗോപിനാഥൻ നായർ, മധുസൂദൻ, സുധീന്ദ്രൻ.
രാജശേഖരൻ, ഓമനക്കുട്ടൻ പിള്ള, കെ.പി. അശോകൻ, രവികുമാർ, സുഗതകുമാരൻ നായർ, ചിത്തരഞ്ജൻ, കെ.സി. വിജയകുമാർ, അക്ഷയ് കുമാർ, വിജയൻ പിള്ള, ഷാജിമോൻ, കെ. സഹദേവൻ, സോമനാഥൻ, സുജാതൻ, സുകുമാരൻ നായർ, സുഭാഷ് കുമാർ, അരവിന്ദാക്ഷൻ പിള്ള, രമ്യ, വിദ്യ, ലക്ഷ്മി, ശ്രുതി, ഗോപിക എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.