കേരളസമാജം ദൂരവാണിനഗർ സാഹിത്യസംവാദം നാളെ
text_fieldsബംഗളൂരു: കേരളസമാജം ദൂരവാണിനഗർ ഓണാഘോഷത്തോടനുബന്ധിച്ച് ശനിയാഴ്ച സാഹിത്യസംവാദം സംഘടിപ്പിക്കും. വൈകീട്ട് നാലു മുതൽ രാമമൂർത്തി നഗർ എ.ആർ.ഐ ലേ ഔട്ടിലെ ജൂബിലി ഇംഗ്ലീഷ് ഹൈസ്കൂളിൽ നടക്കുന്ന പരിപാടിയിൽ എഴുത്തുകാരി പ്രഫ. രേഖ മേനോൻ, കവി ആലങ്കോട് ലീലാ കൃഷ്ണൻ, എഴുത്തുകാരി ഡോ. ഖദീജ മുംതാസ്, സമാജം മുൻ പ്രസിഡന്റും എഴുത്തുകാരനുമായ എം.എസ്. ചന്ദ്രശേഖരൻ, പ്രശസ്ത വിവർത്തകനും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ സുധാകരൻ രാമന്തളി, എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ വിഷ്ണുമംഗലം കുമാർ, എഴുത്തുകാരനായ കെ.ആർ. കിഷോർ, എഴുത്തുകാരനും പു.ക.സ ബംഗളൂരു പ്രസിഡന്റുമായ സുരേഷ് കോടൂർ, നടനും എഴുത്തുകാരനും നിരവധി ദേശീയ അന്തർദേശീയ പുരസ്കാരജേതാവുമായ എ.കെ. വത്സലൻ എന്നിവരെ പരിചയപ്പെടുത്തും. 'സംസ്കാരം - മാനവീയത വിഷയം ആലങ്കോട് ലീലാകൃഷ്ണൻ, ഡോ. ഖദീജ മുംതാസ് എന്നിവർ അവതരിപ്പിക്കും. ഡെന്നിസ് പോൾ അധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി അഡ്വ. രാധാകൃഷ്ണൻ ആലപ്ര, സമാജം പ്രസിഡന്റ് എസ്.കെ. നായർ, വൈസ് പ്രസിഡന്റ് എം.പി. വിജയൻ തുടങ്ങിയവർ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.