കേരളസമാജം ദൂരവാണിനഗർ മേഖല കലോത്സവം
text_fieldsബംഗളൂരു: കേരളസമാജം ദൂരവാണിനഗർ സംയുക്ത മേഖല കലോത്സവം സമാപിച്ചു. സമാജത്തിന്റെ എട്ടു സോണുകളുടെ സംയുക്ത കലോത്സവം സമാജം പ്രസിഡന്റ് മുരളീധരൻ നായർ, സോണൽ സെക്രട്ടറിമാരായ എസ്. വിശ്വനാഥൻ, ബാലകൃഷ്ണപിള്ള, പവിത്രൻ, പുരുഷോത്തമൻ നായർ, രാജു എ.യു, സുഖിലാൽ, രാധാകൃഷ്ണൻ ഉണ്ണിത്താൻ എന്നിവർ ഉദ്ഘാടനം ചെയ്തു.
മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എം.ടി. വാസുദേവൻ നായരുടെയും മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെയും വേർപാടിൽ അനുശോചനം രേഖപ്പെടുത്തി. വൈവിധ്യമാർന്ന നൃത്ത-സംഗീത പരിപാടികൾ അരങ്ങേറി. നിർധന വിദ്യാർഥി പഠന സഹായ നിധിയിലേക്ക് വനിത വിഭാഗം ശേഖരിച്ച തുക ഭാരവാഹികൾ കൈമാറി. ജോയന്റ് സെക്രട്ടറി ബീനോ ശിവദാസ്, യൂത്ത് വിങ് പ്രവർത്തക ഷമീമ എന്നിവർ പരിപാടി നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.