കേരള സമാജം ദൂരവാണിനഗർ ഓണാഘോഷത്തിന് സമാപനം
text_fieldsബംഗളൂരു: കേരള സമാജം ദൂരവാണിനഗറിന് കീഴിൽ ഒന്നരമാസമായി വിവിധ കലാ സാഹിത്യ കായിക മത്സരങ്ങളോടെ നടക്കുന്ന ഓണാഘോഷ പരിപാടികൾക്ക് സമാപനം. സമാപന ദിവസത്തെ കലാപരിപാടികൾക്ക് ജൂബിലി സ്കൂൾ വിദ്യാർഥികൾ അവതരിപ്പിച്ച മെഗാ തിരുവാതിരയോടെ തുടക്കമായി. കർണാടക സ്പീക്കർ യു.ടി. ഖാദർ സമാപന പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.
പൊതുസമ്മേളനത്തിൽ കന്നഡയിലെ പ്രമുഖ സാഹിത്യകാരൻ പ്രഫ. എസ്.ജി. സിദ്ധരാമയ്യ, മലയാളത്തിലെ പ്രഗല്ഭ എഴുത്തുകാരായ കെ.പി. രാമനുണ്ണി, വി.ജെ. ജയിംസ് എന്നിവർ പ്രഭാഷണം നടത്തി. എസ്.എസ്.എൽ.സി, പി.യു.സി പരീക്ഷകളിൽ മികവ് പുലർത്തിയ വിദ്യാർഥികൾക്കും കലാ-കായിക-സാഹിത്യ മത്സരങ്ങളിലെ വിജയികൾക്കും അധ്യാപകർക്കും സമ്മാനം കൈമാറി.
സമാജം പ്രസിഡന്റ് മുരളീധരൻ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ഡെന്നിസ് പോൾ വിദ്യാഭ്യാസ സെക്രട്ടറി ചന്ദ്രശേഖരക്കുറുപ്പ് എന്നിവർ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. സാഹിത്യ വിഭാഗം ചെയർമാൻ എം.എസ്. ചന്ദ്രശേഖരൻ, മറ്റു ബോർഡ് അംഗങ്ങളായ എം.കെ. ചന്ദ്രൻ, പി.സി. ജോണി, ബിനോ ശിവദാസ്, വനിത വിഭാഗം ചെയർപേഴ്സൻ ഗ്രേസി പീറ്റർ, യുവ വിഭാഗം ചെയർമാൻ സി.ആർ. രാഹുൽ എന്നിവരും സന്നിഹിതരായി.
യുവ വിഭാഗം കൺവീനർ ശ്രുതി എം.ജെ., കമ്മിറ്റി അംഗം ആവന്തിക, സാഹിത്യ വിഭാഗം കൺവീനർ സി. കുഞ്ഞപ്പൻ, സാഹിത്യ വിഭാഗ അംഗം രേഖ മേനോൻ എന്നിവർ മുഖ്യാതിഥികളെ പരിചയപ്പെടുത്തി.
വിവിധ മേഖലകളിലെ മികവിന് അംഗീകാരം നേടിയ പ്രതിഭകളായ എ.ആർ. പ്രിയ, രാജു പുതുച്ചേരി, നയന മീനാക്ഷി, രജിത ടി.ആർ എന്നിവരെ ആദരിച്ചു. ജൂബിലി സ്കൂൾ മുൻ പ്രിൻസിപ്പൽ പി.കെ. ശ്രീലത പരിപാടി നിയന്ത്രിച്ചു. സമാജം വൈസ് പ്രസിഡന്റ് എം.പി. വിജയൻ നന്ദി പറഞ്ഞു. പ്രശസ്ത പിന്നണി ഗായകൻ ബിജു നാരായണനും സംഘവും അവതരിപ്പിച്ച ഗാനമേളയോടെ ആഘോഷങ്ങൾക്ക് സമാപനമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.